ജിതിന് ജേക്കബ്
”ഇസ്രയേലുമായി കച്ചവടം നടത്തുന്ന IT കമ്പനിയായ Hewlett-Packard (hP) ന്റെ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്ക്കരിക്കാനുള്ള SFI യുടെ ആഹ്വാനം കണ്ടപ്പോള്‍ ചിരിയാണ് ആദ്യം വന്നത്.
പണ്ട് കമ്പ്യൂട്ടറിനെതിരെ സമരം ചെയ്ത സഖാക്കള്‍ അതിനുശേഷം ഫ്രീ സോഫ്റ്റ്വെയര്നായി വാദിച്ച് മൈക്രോസോഫ്റ്റിനെ പൂട്ടിക്കാന്‍ നോക്കി. മൈക്രോസോഫ്റ്റിനെ പൂട്ടിക്കും, ബില്‍ ഗേറ്റ്സ് എന്ന ബൂര്‍ഷ്വാ മുതലാളി പട്ടിണി കിടന്ന് മരിക്കും എന്നൊക്കെ പൊട്ടക്കിണറ്റിലെ തവളകള്‍ സ്വപ്നം കണ്ടപ്പോള്‍ മൈക്രോസോഫ്ട് സോഫ്റ്റ്വെയര് ആദ്യം സ്വന്തമാക്കിയത് നേതാക്കളും അവരുടെ സന്തതികളും തന്നെ.
ഇപ്പോള്‍ എല്ലാ അന്തങ്ങളും എന്തിന് AKG ഭവനിലടക്കം മൈക്രോസോഫ്ട് തന്നെ ഉപയോഗിക്കുന്നു.
SFI എന്ന കമ്മ്യൂണിസ്റ്റ് സംഘടന HP കമ്പനിയെ ബഹിഷ്ക്കരിക്കാന്‍ ആഹ്വാനം ചെയ്തിരിക്കുന്നത് BDS എന്ന സംഘടനയുടെ നിര്‍ദേശം അനുസരിച്ചാണ്.
എന്താണ് BDS? എന്താണവര്‍ ചെയ്യുന്നത്? അവരുടെ ലക്ഷ്യങ്ങള്‍ എന്തൊക്കെയാണ്?
BDS (The Boycott, Divestment and Sanction movement) BDS Movement എന്നും പറയും.
തുടങ്ങിയത് :- 2005 നവംബര്‍
ആര് തുടങ്ങി :- പലസ്തീനിലെ 170 സംഘടനകള്‍
ഉദ്ദേശം :- ഇസ്രയേലിനെതിരെ സാമ്പത്തീക, സാമൂഹിക, സാംസ്ക്കാരിക ഉപരോധവും, ബഹിഷ്ക്കരണവും.
കാനഡ, USA, ഫ്രാന്‍സ്, ജര്‍മ്മനി, സ്പെയിന്, എന്നീ രാജ്യങ്ങള്‍ ഈ സംഘടനക്കെതിരെ അവരവരുടെ രാജ്യങ്ങളിലെ നിയമനിര്‍മാണ സഭകളില്‍ പ്രമേയം പാസ്സാക്കിയിട്ടുണ്ട്. ബ്രിട്ടീഷ് പ്രധാനമന്ത്രിമാരായിരുന്ന ടോണി ബ്ളയര്, ഡേവിഡ് കാമറൂണ്‍ എന്നിവരും, ഓസ്ട്രേലിയയും ഈ സംഘടനക്കെതിരെ രംഗത്തുവന്നിട്ടുണ്ട്.
യുദ്ധം ചെയ്ത് ഇസ്രയേലിനെ തകര്‍ക്കാന്‍ ഒരിക്കലും പറ്റില്ല എന്ന് തിരിച്ചറിഞ്ഞ അറബ് രാഷ്ട്രങ്ങള്‍ സൃഷ്ട്ടിച്ച ഒരു സംഘടനയാണിത്. എണ്ണപ്പണത്തിന്റെ പിന്‍ബലത്തില്‍ ലോകമെങ്ങും ഇവര്‍ ഇവരുടെ പ്രവര്‍ത്തനം വ്യാപിപ്പിച്ചിട്ടുണ്ടെങ്കിലും, ഇതുവരെ കാര്യമായ ചലനങ്ങള്‍ ഉണ്ടാക്കാനായിട്ടില്ല.
സ്ത്രീകളെയും കുട്ടികളെയും മറയാക്കി ഇസ്രായേലിനെതിരെ തീവ്രവാദം നടത്തുന്ന സംഘടനകള്‍ക്ക് വേണ്ടി ലോകമെങ്ങും പ്രചാരണം നടത്തുകയും, കുട്ടികളെയും സ്ത്രീകളെയും മനപ്പൂര്‍വം കുരുതികൊടുത്തു അതിന്റെ ചിത്രങ്ങളും വീഡിയോകളും കാട്ടി ഇസ്രയേലിനെതിരെ ലോക രാജ്യങ്ങളെ തിരിക്കാനാണ് ഇവര്‍ നോക്കുന്നത്.
അന്തംകമ്മികള്‍ക്ക് ഇവിടെന്തു കാര്യം?
വിവരമില്ലാത്ത അന്തംകമ്മി ബോധമില്ലാതെ ചെയ്യുന്നതാണ് ഈ ഇസ്രായേല്‍ ബഹിഷ്കരണ ആഹ്വാനം എന്ന് കരുതുക വയ്യ. അന്തംകമ്മികള്‍ HP ഉല്‍പ്പന്നങ്ങള്‍ ബഹിഷ്ക്കരിച്ചാല്‍, പണ്ട് മൈക്രോ സോഫ്റ്റ് ബഹിഷ്ക്കരിച്ചതു പോലെ തന്നെയാകും എന്നല്ലാതെ വേറൊന്നും സംഭവിക്കില്ല.
Boycott zionist product, അതയായത് ജൂതന്മാരുടെ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്ക്കരിക്കാനാണ് BDS ആഹ്വാനം ചെയ്യുന്നത്.
ജൂതന്റെ തലയില്‍ ഉദിച്ച കമ്മ്യൂണിസം എന്ന ആശയവുമായി മറ്റൊരു ജൂതന്റെ ഉല്‍പ്പന്നമായ ഫേസ്ബുക്കില്‍ കുത്തിയാണ് അന്തംകമ്മികള്‍ ജൂത ഉല്‍പ്പന്നങ്ങള്‍ ബഹിഷ്ക്കരിക്കാന്‍ ആഹ്വാനം ചെയ്യുന്നത്. അന്തംകമ്മികളെ ബോധവല്‍ക്കരിക്കാന്‍ നില്ക്കുന്നില്ല. അതിനല്ല ഈ പോസ്റ്റ്.
ഇസ്രയേലും ഇന്ത്യയും സഹൃദ രാജ്യങ്ങളാണ്. ഇന്ത്യയുടെ സൗഹൃദ രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കുന്നത് നിയമപരമായി തെറ്റാണ്. ഇന്ത്യന്‍ ഭരണഘടനയുടെ മൗലികാവകാശങ്ങള്‍ വിവരിക്കുന്ന ആര്‍ട്ടിക്കിള്‍ 19 ല്‍ പറയുന്നു ഇന്ത്യന്‍ പൗരന്റെ മൗലികാവകാശങ്ങള്‍
Should not affect friendly relations with foreign States എന്ന്.
ലോകരാജ്യങ്ങള്‍ തള്ളിക്കളഞ്ഞ, തീവ്രവാദ സംഘടനകള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു വിദേശ സംഘടനയുടെ ആഹ്വനപ്രകാരം ഇന്ത്യയുടെ സുഹൃത്ത് രാഷ്ട്രമായ ഇസ്രയേലിനെതിരെ പ്രവര്‍ത്തിക്കുന്നത് രാജ്യദ്രോഹമാണ്.
ഇത്തരം പ്രവണതകള്‍ വളരാന്‍ അനുവദിക്കരുത്.ഏതുവിധേനയും അടിച്ചമര്‍ത്തിയില്ലെങ്കില്‍ ഇന്ത്യക്ക് ഇത് സമീപഭാവിയില്‍ത്തന്നെ വലിയ തലവേദന സൃഷ്ട്ടിക്കും എന്നുറപ്പ്.”
https://www.facebook.com/jithinjacob.jacob/posts/1690214091048389
Discussion about this post