കേരള മുഖ്യമന്ത്രി പിണറായി വിജയന് കര്‍ണാടക മന്ത്രിസഭ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തപ്പോള്‍ മമതയെ അവഗണിച്ചുവെന്ന വാര്‍ത്ത ബംഗാളിലെ പത്രങ്ങളും സിപിഎമ്മുകാരും ആഘോഷിച്ചതാണ്. പാര്‍ട്ടി ജനറല്‍ സെക്രട്ടറി മമതയുമായി വേദി പങ്കിട്ടതിലുള്ള അമര്‍ഷത്തിനിടെ, പിണറായിയുടെ ‘അവഗണന’ പ്രവര്‍ത്തകര്‍ ആഘോഷമാക്കി. എന്നാല്‍ പിറ്റേ ദിവസം മമത പിണറായി വിജയന് പിറന്നാള്‍ ആശംസിച്ചതോടെ സിപിഎം പ്രവര്‍ത്തകര്‍ പ്രതിരോധത്തിലായി. അതില്‍ രാഷ്ട്രീയം കാണേണ്ട സ്വഭാവികം എന്നൊക്കെയായിരുന്നു സിപിഎം മുതിര്‍ന്ന നേതാക്കളുടെ പ്രതികരണം.
എന്നാല്‍ ഇന്നലെ അരവിന്ദ് കെജ്രിവാളിന് പിന്തുണ പ്രഖ്യാപിച്ച് മമതയും പിണറായി വിജയനും കൈകോര്‍ത്തപ്പോള്‍ സിപിഎം ബംഗാള്‍ ഘടകത്തില്‍ കാര്യമായ എതിര്‍പ്പ് ഉയരുകയാണ്. സിപിഎം പ്രവര്‍ത്തകരെ വീടിന് പുരത്തിറങ്ങാന്‍ സമ്മതിക്കാതെ അക്രമം അഴിച്ചുവിടുകയാണ് ബംഗാളില്‍ തൃണമൂല്‍ പ്രവര്‍ത്തകര്‍. നേതാക്കളെ പച്ചക്ക് കത്തിക്കുന്ന സാഹചര്യം. ഗതികേട്ട് ബിജെപിയുടെ സഹകരണം പോലും ചിലയിടത്ത് തേടേണ്ടി വന്നു. ഇതിന്റെയെല്ലാം വികാരം ആറുന്നതിന് മുമ്പാണ് ബംഗാള്‍ മുഖ്യമന്ത്രിമമതയും കേരള മുഖ്യമന്ത്രി പിണറായി വിജയനും കെജ്രിവാളിന് പിന്തുണ നല്കാന് ഒരുമിച്ചത്.
നീതി ആയോഗിന്റെ യോഗത്തിനെത്തിയപ്പോഴായിരുന്നു പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു എന്നിവരുമായി മുഖ്യമന്ത്രി പിണറായി വിജയന് കൂടിക്കാഴ്ച നടത്തിയത്. ബംഗാളിലെ വൈരം മറികടന്നുള്ള പിണറായി വിജയന് മമതാ ബാനര്‍ജി കൂടിക്കാഴ്ച സിപിഎമ്മില്‍ വലിയ പൊട്ടിത്തെറികള്‍ക്ക് വഴിയൊരുക്കും. സിപിെം കേരള പാര്‍ട്ടി മാത്രമായെന്ന ആക്ഷേപം നേരത്തെ തന്നെ മറ്റ് ഘടകങ്ങള്‍ ഉയര്‍ത്തിയിരുന്നു.
ആറുദിവസമായി കുത്തിയിരിപ്പ് സമരം നടത്തുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ കാണാന്‍ കേരള മുഖ്യമന്ത്രി പിണറായി വിജയനടക്കം നാലു മുഖ്യമന്ത്രിമാര്‍ക്കും ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാല്‍ അനുമതി നിഷേധിച്ചിരുന്നു. കെജ്രിവാളിനെ കാണാന്‍ അനുമതി നിഷേധിച്ചതോടെ നാലു മുഖ്യമന്ത്രിമാരും സംഘമായി കെജ്രിവാളിന്റെ വീട്ടിലെത്തി അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ കണ്ട് പിന്തുണ അറിയിച്ചു.
Discussion about this post