കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന് അടുത്ത തലവേദനയായി സിദ്ധരാമയ്യ-കുമാരസ്വാമി പോര്. ചിരവൈരികളായ ഇരുവരും ബിജെപി പുറത്ത് നിര്‍ത്താന്‍ കൈകോര്‍ത്തെങ്കിലും സഖ്യസര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷം വീണ്ടും കൊമ്പു കോര്‍ക്കുകയാണ്. ഉപമുഖ്യമന്ത്രി സ്ഥാനം സിദ്ദരാമയ്യയ പക്ഷക്കാരന്‍ നല്‍കാനുള്ള നീക്കം പരാജയപ്പെട്ടതിന് പിറകെ സുപ്രധാന വകുപ്പുകളും കുമാരസ്വാമി കയ്യടക്കി. ജെബി പാട്ടില്‍ എന്ന കോണ്‍ഗ്രസ് നേതാവ് തന്റെ കൂടെ 20 എംഎല്‍എമാരുണ്ട് എന്ന അവകാശവാദവുമായി രംഗത്ത് എത്തിയിരുന്നു.
ഇതിന് പിറകെയാണ് സിദ്ദരാമയ്യയെ ചാമുണ്ഡേശ്വരി മണ്ഡലത്തില്‍ തോല്പിച്ച എച്ച് ജി ദേവഗൗഡയെ വിദ്യാഭ്യാസമന്ത്രിയാക്കിയാണ് കുമാരസ്വാമി തന്റെ വൈരം തീര്‍ന്നിട്ടില്ല എന്ന് വ്യക്തമാക്കിയത്. എട്ടാം ക്ലാസുകരാനായ ദേവഗൗഡയെ വിദ്യാഭ്യാസമന്ത്രിയാക്കുന്നതില് കോണ്‍ഗ്രസിന് എതിര്‍പ്പുണ്ടായിരുന്നു. എന്നാല്‍ വിമര്‍ശനം ഉയര്‍ന്നിട്ടും നിലപാടില്‍ മാറ്റമില്ല എന്നാണ് കുമാരസ്വാമിയുടെ കടുംപിടുത്തം.
ഇതിന് പിന്നാലെ കര്‍ഷകരുടെ കടം എഴുതി തള്ളുന്നതിന് തുടക്കമിട്ടത് താനാണെന്ന അവകാശവാദവുമായി മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ രംഗത്തെത്തിയത് അസ്വാരസ്യങ്ങള്‍ക്ക് എരിവ് പകര്‍ന്നു. കടം എഴുതി തള്ലുന്നതിന്റെ ക്രെഡിറ്റ് കുമാരസ്വാമി ഏറ്റെടുത്തതിന് പിന്നാലെയാണ് സിദ്ദരാമയ്യ പ്രസ്താവനയുമായി രംഗത്തെത്തിയത്. തന്റെ സര്‍ക്കാര്‍ അധികാരത്തിലിരിക്കുമ്പോഴാണ് കര്‍ഷക കടം ആദ്യമായി എഴുതി തള്ളിയതെന്ന് സിദ്ദരാമയ്യ അവകാശപ്പെട്ടു.
ഇതിനിടെ കര്‍ണാടക കോണ്‍ഗ്രസിലെ ഭിന്നിപ്പ് ബിജെപി മുതലെടുക്കുമെന്ന ആശങ്കയും സഖ്യത്തിനുണ്ട്. നിരവധി ജെഡിഎസ്-കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേരാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്ന് ബിജെപി നേതാവ് ബിഎസ് യെദ്യൂരപ്പ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
Discussion about this post