തിരൂര്‍; സ്കൂട്ടര്‍ യാത്രക്കിടെ ഭാര്യയുമായി ഘട്ടറില്‍ വീണു അപടത്തില്‍ ഭാര്യ മരിച്ചപ്പോള്‍ കേസെടുത്തത് ഭര്‍ത്താവിന്റെ പേരില്‍. തിരൂര്‍ പോലീസാണ് ഘട്ടറില്‍ വീണ് അപകടമുണ്ടായി സ്ത്രീ മരിച്ചതിന് ഭര്‍ത്താവിനെതിരെ കേസെടുത്തത്.
റോഡ് പണിയുടെ കരാറുകാരനെയും പൊതുമരാമത്ത് ഉദ്യോഗസ്ഥരെയും രക്ഷിക്കാന്‍ വേണ്ടിയാണ് പോലീസ് ഇത്തരമൊരു നടപടി സ്വീകരിച്ചതെന്ന് മരിച്ച ഷാജിതയുടെ സഹോദരന് പറയുന്നു. താന്‍ നല്കിയ മൊഴിയല്ല പോലീസ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും സഹോദരന് ആരോപിച്ചു.
പുറകിലിരുന്ന് യാത്ര ചെയ്യുന്ന വ്യക്തി റോഡപകടത്തില്‍ മരിച്ചാല്‍ മനപൂര്ലമല്ലാത്ത നരഹത്യക്ക് കേസെടുക്കുന്നത് സ്വാഭാവികമാണെന്നാണ് പോലീസിന്റെ വിശദീകരണം.
Discussion about this post