ശ്രീനഗര്‍: ജമ്മുകാശ്മീരില്‍ ഏറ്റുമുട്ടലില്‍ സൈന്യം രണ്ട് തീവ്രവാദികളെ കൂടി വധിച്ചു. പുല്‍വാമയിലെ ത്രാലിലായിരുന്നു ഏറ്റുമുട്ടല്‍. ഏറ്റുമുട്ടലില്‍ ഒരു സൈനികനു പരിക്കേല്‍ക്കുകയും ചെയ്തു.
പരിക്കേറ്റ സൈനികനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടരുകയാണ്. ജയ്ഷെമുഹമ്മദ് ഭീകരരാണ് കൊല്ലപ്പെട്ടത്.
പോരാടാനിറങ്ങിയ സൈനിക ചുണക്കുട്ടികല്ക്ക് ആശംസകള്‍ അറിയിച്ച് ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് (ഡി.ജി.പി) എസ്.പി.വൈദ് ട്വിറ്ററില്‍ എഴുതി. കശ്മീരിലെ പുല്‍വാമ ജില്ലയില്‍ സുരക്ഷാ ഏജന്‍സികളുടെ നിര്‍ദ്ദേശത്തെതുടര്‍ന്നാണ് സൈന്യം തിരച്ചില്‍ നടത്താനിറങ്ങിയത്.
സൈന്യത്തിന്രെ രഹസ്യനീക്കത്തിലാണ് ജെയ്ഷെ ഭീകരരെ കീഴ്പ്പെടുത്താനായത്. പുല്‍വാമയില്‍ നിന്നുള്ള അവസാന റിപ്പോര്‍ട്ടുകള്‍ വന്നുകൊണ്ടിരിക്കുകയാണ് . ഏറ്റുമുട്ടല്‍ തുടരുന്നു .
Discussion about this post