ഡല്‍ഹി: രാജ്യത്ത് ഇന്ധനവില കുത്തനെ കൂടി. പെട്രോളിന് 3രൂപ 13 പൈസയും ഡീസലിന് 2 രൂപ 71 പൈസയും ആണ് കൂടിയത്.
വര്‍ദ്ധിപ്പിച്ച വില ഇന്ന് അര്‍ദ്ധരാത്രി മുതല്‍ നിലവില്‍ വരും
ഈ മാസം ആദ്യവും പെട്രോള്‍-ഡീസല്‍ വില കുത്തനെ കൂട്ടിയിരുന്നു. പെട്രോളിന് മൂന്ന് രൂപയോളവും ഡീസലിന് രണ്ട് രൂപയോളവുമാണ് അന്ന് കൂട്ടിയത്.
അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കൂടിയതാണ് ഇന്ധനവില കൂട്ടാന്‍ കാരണമായതെന്നാണ് എണ്ണക്കമ്പനികളുടെ വിശദീകരണം. രണ്ടാഴ്ച കൂടുമ്പോള്‍ ചേരുന്ന എണ്ണക്കമ്പനികളുടെ യോഗത്തിലാണ് തീരുമാനം.
Discussion about this post