മനോരമ കയ്യേറിയ ക്ഷേത്രഭൂമി പിടിച്ചെടുക്കാന്‍ ഹൈക്കോടതി ഉത്തരവ് നല്കിയ വാര്‍ത്ത മുഖ്യധാര മാധ്യമങ്ങള്‍ ഒതുക്കി. മലപ്പുറം പന്തല്ലൂര്‍ ക്ഷേത്രത്തിന്റെ 400 ഏക്കര്‍ ഭൂമി പാട്ടക്കാലാവധി കഴിഞ്ഞിട്ടും മലയാള മനോരമയുടെ ഉടമസ്ഥതയിലുള്ള ബലനൂര്‍ പ്ലാന്റേഷന്‍സ് അധികൃതമായി കൈവശംവച്ച 400 ഏക്കര്‍ ദേവസ്വം ഭൂമി ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ നടപടി ചോദ്യംചെയ്ത് നല്കിയ ഹര്‍ജി ഇന്നലെയാണ് ഹൈക്കോടതി ഡിവിഷന് ബഞ്ച് തള്ളിയത്. സുപ്രിം കോടതിയെ സമീപിക്കാന്‍ പോലും പഴുതില്ലാത്ത വിധത്തില്‍ ശക്തമായിരുന്നു ഡിവിഷന് ബഞ്ചിന്റെ വിധി.
എന്നാല്‍ നാട്ടിലെ ചെറുകുട കയ്യേറ്റങ്ങള്‍ പോലും ബ്രേകിംഗ് ന്യൂസുകളായി നല്കുന്ന മലയാളത്തിലെ പ്രമുഖ ചാനലുകള്‍ വാര്‍ത്ത വിഴുങ്ങി. ഏഷ്യാനെറ്റ്, മാതൃഭൂമി തുടങ്ങിയ ചാനലുകളും ഹൈക്കോടതി വിധി ഒതുക്കി.
മലയാളത്തിലെ പ്രമുഖ പത്രങ്ങളിലും വാര്‍ത്ത പ്രധാന്യത്തോടെ നല്‍കിയില്ല. മനോരമക്കെതിരെയുള്ള വാര്‍ത്തകള്‍ ആഘോഷിക്കാറുള്ള ദേശാഭിമാനിയും ചെറിയ വാര്‍ത്തയായി സംഭവം ഒതുക്കുകയായിരുന്നു. എട്ടാം പേജില്‍ തലക്കെട്ടില്‍ പോലും മനോരമയുടെ പേര് പറയാതെയായിരുന്നു ദേശാഭിമാനിയുടെ വാര്‍ത്ത. മാതൃഭൂമി കൊച്ചി എഡിഷനില്‍ വാര്‍ത്ത പോലും നല്‍കാതെ മാതൃഭൂമിയും സ്നേഹം കാട്ടി.
വര്‍ഷങ്ങളായി തുടരുന്ന നിയമയുദ്ധത്തിനും പോരാട്ടത്തിനും ശേഷമാണ് മനോരമ ഗ്രൂപ്പിന്റെ കയ്യേറ്റശ്രമത്തിനെതിരായ സുപ്രധാന വിധിയുണ്ടായത്. വിഎസ് പ്രതിപക്ഷ നേതാവായിരിക്കെ ക്ഷേത്രം ഭാരവഹികളുടെ സമരം ഉദ്ഘാടനം ചെയ്തതും, മനോരമക്ക്െതിരെ ആഞ്ഞടിച്ചതും ദേശാഭിമാനി ഉള്‍പ്പടെ മാധ്യമങ്ങള്‍ വലിയ വാര്‍ത്തയാക്കിയിരുന്നു. എന്നാല്‍ ആ കേസിലെ വിധി വന്നപ്പോള്‍ മനപൂര്‍വ്വം ഒതുക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് ആരോപണം.
കഴിഞ്ഞ ദിവസം മനോര പത്രാധിപര്‍ ഫിലിപ്പ് മാത്യം മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തിയ റിപ്പോര്‍ട്ട് ദേശാഭിമാനി ആദ്യപേജില്‍ ആഘോഷമാക്കിയിരുന്നു. പിണറായി വിജയന്റെ ഭരണം ഇങ്ങനെ പോയാല്‍ കേരളം പറുദീസയാകുമെന്നായിരുന്നു മനോരമ പത്രാധിപരുടെ പുകഴ്ത്തല്‍. സിപിെം സൈബര്‍ വിംഗും അഭിനന്ദനം ആഘോഷമാക്കി. മനോരമ നല്ലത് പറഞ്ഞാല്‍ സൂക്ഷിക്കണം എന്ന ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ പഴയ പ്രസ്താവന ഓര്‍മ്മിപ്പിച്ച് പലരും രംഗത്തെത്തുകയും ചെയ്തു.
Discussion about this post