പാമ്പുംമേയ്ക്കാട്ട് മനയുടെയും അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്സിന്റെയേും ആഭിമുഖ്യത്തില്‍ ഉള്ള മെഗാ മെഡിക്കല്‍ ക്യാമ്പ് നാളെ നടക്കും. രാവിലെ 9മുതല്‍ ഉച്ചക്ക് ഒരു മണിവരെ നടക്കുന്ന ക്യാമ്പില്‍ വിവിധ വിഭാഗങ്ങളിലെ പ്രമുഖ ഡോക്ടര്‍മാര്‍ പങ്കെടുക്കും
‘വലിയ അമ്മ’ ദേവകി അന്തര്‍ജനത്തിന്റെ 83ാം മത്തെ ജന്മദിനത്തിന്റെ ഭാഗമായ മനയ്ക്ക് സമീപമുള്ള മൈതാനത്താണ് പരിപാടി. അമൃതാനന്ദമയിയുടെ സന്യാസി ശിഷ്യന് സ്വാമി പ്രണവാമൃതാനന്ദ പുരി ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍ പാമ്പുംമേയ്ക്കാട്ട് മനയ്ക്കല്‍ പി.എസ് ജാതവേദന്‍ നമ്പൂതിരി അധ്യക്ഷനായിരിക്കും.
ഡോ.രാമചന്ദ്രന് ന്‍െ മേനോനെ ചടങ്ങില്‍ ആദരിക്കും.
ശിശുരോഗം, നേത്രരോഗം, ജനറല്‍ വിഭാഗം, ഗൈനക്കോളജി, ദന്തം, പക്ഷാഘാതം തുടങ്ങിയ വിഭാഗങ്ങളിലെ സേവന ക്യാമ്പില്‍ ലഭ്യമാകും
ബുക്കിംഗിന് താല്പര്യമുള്ളവര് 0480-2897722, 8589872101 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് സംഘാടകര്‍ അറിയിച്ചു.
Discussion about this post