ബിജെപി നേതാവിന്റെ വായടിപ്പിക്കാന്‍ അവതാരകന് ന്യൂസ് ചര്‍ച്ചക്കിടയില്‍ പറഞ്ഞത് ശുദ്ധ നുണ. റിപ്പോര്‍ട്ടര്‍ ചാനല്‍ ന്യൂസ്അ വതാരകന്‍ അഭിലാഷാണ് സ്വാതന്ത്ര്യ സമര ഭടന്മാരെ ആര്എസ്എസ്നി രുത്സാഹപ്പെടുത്തിയിട്ടുണ്ടെന്ന് ഗോള്‍വര്‍ക്കര്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്ന വാദവുമായി ചര്‍ച്ചയിലെത്തിയത്. അത് തെളിയിച്ചാല്‍ താന്‍ രാജിവെക്കാം എന്നായിരുന്നു ചര്‍ച്ചയില്‍ പങ്കെടുത്ത ബിജെപി നേതാവ് ശിവശങ്കരന്റെ മറുപടി.
ഗോള്‍വര്‍ക്കറിന്റെ പുസ്തകത്തിലെ വോള്യം ഒന്ന് 98 ാം പേജിലാണ് ആര്‍എസ്എസ് സ്വാതന്ത്ര്യഭടന്മാരെ നിരുത്സാഹപ്പെടുത്തി എന്നുള്ളത് എന്ന് അഭിലാഷ് വ്യക്തമാക്കുകയും, അത് തെളിയിക്കാന്‍ പ്രിന്റഡ് പേജ് വാര്‍ത്താ ഡസ്കില്‍ എത്തിക്കുകയും വായിക്കുകയും ചെയ്തു.
എന്നാല്‍ ഇത്തരമൊരു പ്രസ്താവന എവിടെയുമില്ല എന്ന് ശിവശങ്കരന് പറയുന്നുണ്ടായിരുന്നെങ്കിലും പുസ്തകത്തിന്റെ പകര്‍പ്പ് ഇതാ എന്ന നിലയിലായിരുന്നു അവതാരകന്റെ പ്രതികരണം. ആര്‍എസ്എസ് നേതാവിന്റെ വയടിപ്പിച്ച് അവതാരകന് എന്ന നിലയില്‍ ചാനല്‍ ചര്‍ച്ചയുടെ വീഡിയൊ റിപ്പോര്‍ട്ടര്‍ പ്രചരിപ്പിക്കുകയും ചെയ്തു.
എന്നാല്‍ പിറ്റേദിവസം ബിജെപി വക്താവ് അവതാരകന് പരാമര്‍ശിച്ച ഗോള്‍വര്‍ക്കര്‍ എഴുതിയ പുസ്തകവുമായി ചാനല്‍ ഓഫിസിലെത്തിപ്പോഴാണ് കഥ പൊളിയുന്നത്. അവതാരകന് ചര്‍ച്ചയില്‍ ഉന്നയിച്ചത് ആര്‍എസ്എസ് വിരുദ്ധ പുസ്തകങ്ങള്‍ എഴുതി ചുരുങ്ങിയ വിലക്ക് പ്രസിദ്ധീകരിക്കുന്ന ഷാമുല്‍ ഇസ്ലാം എന്ന പ്രൊഫസര്‍ എഴുതിയ പുസ്തകത്തില്‍ പറയുന്ന കാര്യമാണ്. ഗോള്‍വര്‍ക്കറിന്റെ പുസ്തകത്തില്‍ അദ്ദേഹം ഇങ്ങനെ പറഞ്ഞിട്ടുണ്ട് എന്ന് ഷാമുല്‍ ഇസ്ലാം ക്വോട്ട് ചെയ്തത് ഒറിജിനല്‍ പുസ്തകം വായിച്ചു എന്ന രീതിയില്‍ അവതരിപ്പിക്കുകയായിരുന്നു. ആര്‍എസ്എസിനെതിരെ വ്യാജആരോപണങ്ങളും, നുണക്കഥകളും എഴുതുന്ന എന്ന് ആരോപണമുയര്‍ന്ന ജെഎന്‍യു പ്രൊഫസറെ അവിശ്വസിക്കേണ്ട കാര്യമില്ല എന്നാണ് അവതാരകന്റെ വിശദീകരണം. അറുപത് വിലയുള്ള ഷാമുല്‍ ഇസ്ലാമിന്റെ പുസ്തകത്തെ വിശ്വസിച്ചോളു പക്ഷേ ഈ വിവരം ലഭിച്ചത് എവിടെ നിന്ന് എന്ന് പറയാനുള്ള സത്യസന്ധതയെങ്കിലും അവതാരകന് ചര്‍ച്ചക്കിടെ പ്രേക്ഷകര്‍ക്ക് വേണ്ടി കാണിക്കണമായിരുന്നു വെന്നാണ് ബിജെപി നേതാവ് ശിവശങ്കരന് പറയുന്നത്.
വീഡിയൊ-
ഗോള്‍വര്‍ക്കര്‍ അങ്ങനെയൊരു പ്രസ്താവന നടത്തിയതായി എവിടെയാണ് എന്ന ചോദ്യം ചര്‍ച്ചയ്ക്ക് പുറത്ത് പുസ്തകവുമായി എത്തി ചോദിച്ചപ്പോള്‍ നമുക്ക് ഇംഗ്ലീഷ് വിവര്‍ത്തനത്തില്‍ പരിശോധിക്കാം എന്നാണ് അഭിലാഷിന്റെ മറുപടി. ഷാമുല്‍ ഇസ്ലാമിനെ തനിക്ക് അവിശ്വസിക്കേണ്ട കാര്യമില്ലെന്നും അവതാരകന് തുടര്‍ന്ന് പറയുന്നു. അതേസമയം ഇംഗ്ലീഷ് വിവര്‍ത്തനം ഈ പുസ്തകത്തിന് ഇല്ലെന്ന് ശിവശങ്കരന് പറയുന്നു.
ആര്‍എസ്എസ് ബിജെപി നേതാക്കളെ ചര്‍ച്ചയില്‍ ഉത്തരം മുട്ടിക്കാനും, ആര്‍എസ്എസിനെ കരിവാരിതേക്കാനും, ആര്‍എസ്എസ് വിരുദ്ധരുടെ പുസ്തകത്തിലെ നുണകള്‍ ഒരുളുപ്പുമില്ലാതെ സത്യം എന്ന നിലയില്‍ ഉപയോഗിച്ച അവതാരകന് മാപ്പ് പറയണമെന്ന ആവശ്യം ബിജെപി ഉയര്‍ത്തിയിട്ടുണ്ട്.
അഭിലാഷ് പറഞ്ഞത് അടിസ്ഥാനരഹിതമാണെന്ന് വ്യക്തമായ സാഹചര്യത്തില്‍ ചാനല്‍ ചര്‍ച്ചയില്‍ നിന്ന് ഇനി വിട്ടു നില്‍ക്കണമെന്നില്ല, ഇനിയും ഇങ്ങനെ നുണകള്‍ പറഞ്ഞ് തുടരണം എന്നാണ് സോഷ്യല്‍ മീഡിയയിലെ ആര്‍എസ്എസ് അനുകൂലികള്‍ പറയുന്നത്. മോദിക്കെതിരെയും മറ്റും പ്രചരിപ്പിക്കുന്ന നട്ടാല്‍ കുരുക്കാത്ത നുണകള്‍ക്ക് ഇവര്‍ ആധാരമാക്കുന്നത് വ്യാജചരിത്ര നിര്‍മ്മാതാക്കളായ ഇടത്-ഇസ്ലാം ബുദ്ധിജീവികളെയാണെന്ന് നാട്ടുകാര്‍ അറിയുന്നുണ്ടല്ലോ എന്നും അവര്‍ ചോദിക്കുന്നു.
Discussion about this post