ശ്രീനഗര്‍: ജമ്മു കശ്മീരില്‍ രണ്ട് ലഷ്കര്‍ ഭീകരരെ സൈന്യം വധിച്ചു.കാശ്മീരിലെ കുല്‍ഗാം മേഖലയിലുണ്ടായ ഏറ്റുമുട്ടലില്‍ ആണ് ഭീകരസംഘടനയായ ലഷ്കറെ തൊയ്ബയുടെ കമാന്‍ഡര്‍ അടക്കം രണ്ട് തീവ്രവാദികളെ സൈന്യം വധിച്ചത്. ഏറ്റുമുട്ടലിനിടെ ഒരു തീവ്രവാദി കീഴടങ്ങിയതായും റിപ്പോര്‍ട്ടുകളുണ്ട്.
അമര്‍നാഥ് തീര്‍ത്ഥ യാത്രയ്ക്കായി സൈന്യം സുരക്ഷാനടപടിയുടെ ഭാഗമയി തിരച്ചില്‍ നടത്തുന്നതിനിടെയായിരുന്നു ആക്രമണം. ഈ മാസം 28ന് ആണ്ാ അമര്‍നാഥ് തീര്‍ത്ഥയാത്ര ആരംഭിക്കുന്നത്. ദേശീയ പാതയില്‍ സൈന്യം നടത്തിയ തിരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. പ്രദേശത്ത് ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് കാശ്മീര്‍ പൊലീസ്, സി.ആര്.പി.എഫ്, സൈന്യം തുടങ്ങിയ സുരക്ഷാ സേനകളുടെ സംയുക്തസംഘം ഉച്ചയ്ക്ക് തെരച്ചില്‍ ആരംഭിച്ചത്.
ഭീകരരോട് കീഴടങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും കൂട്ടാക്കിയില്ല. തുടര്‍ന്ന് സൈന്യം തിരിച്ചടിക്കുകയായിരുന്നു. ഇതിനിടെ ഭീകരര്‍ സൈന്യത്തിനു നേരെ വെടിവെയ്ക്കുകയായിരുന്നു. കൊല്ലപ്പെട്ടവരില്‍ ഒരാളെ തിരിച്ചറിഞ്ഞെങ്കിലും രണ്ടാമനെക്കുറിച്ച് വിവരം ലഭിച്ചിട്ടില്ല. ഇയാള്‍ പാക് പൗരനാണെന്നാണ് സംശയം. കീഴടങ്ങിയ തീവ്രവാദിയെ പൊലീസ് കസ്റ്റഡിയിലെടുത്തതായും പൊലീസ് വൃത്തങ്ങള്‍ വെളിപ്പെടുത്തി. സംഭവത്തിന് പിന്നാലെ കുല്‍ഗാം ജില്ലയില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Discussion about this post