താരസംഘടനയ്ക്കെതിരെ സംവിധായകന് ആഷിഖ് അബുവും. മലയാള സിനിമ താര സംഘടനയെ വിമര്‍ശിച്ച് സംവിധായകനും നിര്‍മാതാവുമായ ആഷിഖ് അബുവും രംഗത്ത്. മരണം വരെ ‘അമ്മ സംഘടനയ്ക്ക് പുറത്തായിരുന്ന നടന് തിലകന്റെ ചിത്രം ഫെയ്സ്ബുക്കില്‍ പങ്ക് വച്ചുകൊണ്ടായിരുന്നു ആഷിഖ് അബുവിന്റെ വിമര്‍ശനം. ക്രിമിനല്‍ കേസില്‍ പ്രതി അല്ലാതിരുന്നിട്ടും സിനിമാ തമ്പുരാക്കന്മാര് പടിക്ക് പുറത്ത് നിര്‍ത്തിയിരുന്ന തിലകന് ചേട്ടനോട് അമ്മ മാപ്പ് പറയുമായിരിക്കുമല്ലേ ? എന്ന ചോദ്യവുമായാണ് ആഷിഖ് അബു എത്തിയത്.
പീഡനക്കേസില്‍ ആരോപണ വിധേയനായ നടന് ദിലീപിനെ വീണ്ടും ‘അമ്മ’ സംഘടനയില്‍ എത്തിക്കാനുള്ള തീരുമാനം ഇന്നലെ ചേര്‍ന്ന ജനറല്‍ ബോഡി യോഗവും എക്സിക്യൂട്ടീവ് കമ്മറ്റിയും തീരുമാനിച്ച സാഹചര്യത്തിലാണ് ആഷിഖ് അബുവിന്റെ വിമര്‍ശനം. സിനിമയിലെ സ്ത്രീകളുടെ സംഘടനയായ ഡബ്ല്യുസിസി അമ്മയുടെ തീരുമാനത്തെ എതിര്‍ത്തതിന് പിന്നാലെയാണ് ആഷിഖ് അബുവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റും എത്തിയിരിക്കുന്നത്.
നടിയെ ആക്രമിച്ച കേസ് പുറത്ത് വരികയും ദിലീപ് കുറ്റാരോപിതനാണെന്ന് തിരിച്ചറിയുകയും ചെയ്തതോടെ നടനെതിരെ ശക്തമായ നിലപാടാണ് ആഷിഖ് അബു ഉള്‍പ്പെടെയുള്ളവര്‍ സ്വീകരിച്ചിരുന്നത്.
ആഷിഖ് അബുവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ക്രിമിനല്‍ കേസില്‍ പ്രതിയായിരുന്നില്ല, സ്വന്തം അഭിപ്രായം തുറന്നുപറഞ്ഞു എന്ന’ കുറ്റത്തിന് ‘മരണം വരെ സിനിമത്തമ്പുരാക്കന്മാര്‍ ശത്രുവായി പുറത്തുനിര്‍ത്തിയ തിലകന് ചേട്ടനോട് ‘അമ്മ’ മാപ്പുപറയുമായിരിക്
മാപ്പുപറയുമായിരിക്കും, അല്ലേ ?
ക്രിമിനല്‍ കേസില്‍ പ്രതിയായിരുന്നില്ല, സ്വന്തം അഭിപ്രായം തുറന്നുപറഞ്ഞു എന്ന’ കുറ്റത്തിന് ‘മരണം വരെ സിനിമത്തമ്പുരാക്കന്മാര്‍ ശത്രുവായി പുറത്തുനിര്‍ത്തിയ തിലകന് ചേട്ടനോട് ‘അമ്മ’ മാപ്പുപറയുമായിരിക്കും, അല്ലേ ?
https://www.facebook.com/AashiqAbuOnline/
Discussion about this post