ബഹിരാകാശ ഗവേഷണ രംഗത്ത് ഇന്നുവരെ ഒരു രാജ്യവും പുറപ്പെട്ടിട്ടില്ലാത്ത ഒരു യജ്ഞത്തിനു തുടക്കമിടുകയാണ് ഇന്ത്യ. ചന്ദ്രോപരിതലത്തില്‍ നിന്ന് ആണവ ഇന്ധനം ഭൂമിയിലെത്തിയ്ക്കുക എന്നതാണ് ലക്ഷ്യം. ഹീലിയം 3 എന്ന മൂലകമാണ് ചന്ദ്രനില്‍ നിന്ന് ഭൂമിയിലെത്തിയ്ക്കാന് ഐഎസ്ആര്‍ഒ പദ്ധതിയിടുന്നത്.
ഹീലിയം 3 എന്നത് ഒരു ആണവവികിരണശേഷിയുള്ള മൂലകമല്ല. അതുകൊണ്ട് തന്നെ സുരക്ഷിതവുമാണ്. പക്ഷേ ന്യൂക്ളിയര്‍ റിയാക്ടറില്‍ ഇന്ധനമായി ഉപയോഗിച്ചാല്‍ ഇതില്‍ നിന്ന് ഊര്‍ജ്ജം ഇല്പ്പാദിപ്പിയ്ക്കാനാവും. ഫ്യൂഷന്‍ റിയാക്ഷനു ശേഷം ഇത് പുറത്തുവിടുന്ന ഉപോല്‍പ്പന്നങ്ങളും ആണവവികിരണശേഷിയുള്ളതല്ല.
അതായത് ഈ ഇന്ധനം ഉപയോഗിയ്ക്കുന്ന ആണവ റിയാക്ടര്‍ ആണവമാലിന്യരഹിതമാണ്. അതുകൊണ്ട് തന്നെ മാലിന്യരഹിതമായ ആണവോര്‍ജ്ജം എന്ന സങ്കല്‍പ്പത്തില്‍ ഏറ്റവും ചേര്‍ന്ന് നില്ക്കുന്ന മൂലകങ്ങളിലൊന്നാണിത്. യാതൊരു മാലിന്യപ്രശ്നവുമില്ലാതെ, ആണവറിയാക്ടറുകളുടെ പരിസ്ഥിതിപ്രശ്നങ്ങളൊന്നുമില്ലാതെ ഹീലിയം 3 ഉപയോഗിച്ച് ഉര്‍ജ്ജം ഉല്പ്പാദിപ്പിയ്ക്കാനാകും.
എന്നാല്‍ ഹീലിയം 3 എന്ന ഈ മൂലകം ഭൂമിയില്‍ അധികമില്ല. ചന്ദ്രന്റെ ഉപരിതലത്തില്‍ വളരെയുണ്ട് താനും.
അമേരിയ്ക്കയില്‍ നിന്നുള്ള അപ്പോളോ സ്പേസ് മിഷനിലെ യാത്രികന് ഹാരിസണ്‍ ഷ്മിട് എന്ന ജിയോളജിസ്റ്റാണ് ചന്ദ്രോപരിതലത്തില്‍ ഹീലിയം 3 ധാരാളമായി ഉണ്ടെന്നുള്ള വസ്തുത കണ്ടെത്തിയത്. ഒരു ദശലക്ഷം മെട്രിക് ടന്‍ ഹീലിയം 3 ചന്ദ്രോപരിതലത്തിലുണ്ടെന്ന് കണക്കാക്കപ്പെടുന്നു. അതിന്റെ നാലിലൊന്ന് ഭൂമിയിലെത്തിച്ചാലും മൂന്നോ നലോ നൂറ്റാണ്ടുകളിലേയ്ക്കുള്ള ഊര്‍ജ്ജം അതില്‍ നിന്ന് മാത്രം ഉണ്ടാക്കാനാവുമെന്ന് കരുതുന്നു.
ഇന്ത്യ,ചൈന ജപ്പാന് റഷ്യ അമേരിയ്ക്ക യൂറോപ്പ് എന്നീ ശൂന്യാകാശഗവേഷണ പദ്ധതികളാണ് നിലവില്‍ ചന്ദ്രോപരിതലത്തില്‍ ഇത്തരമൊരു പര്യവേഷണത്തിനു പ്രാപ്തമായ രാജ്യങ്ങള്‍.
ഇന്ത്യയുടെ ചന്ദ്രയാന്‍ 1ന്റെ പദ്ധതി ലക്ഷ്യങ്ങളിലൊന്ന് ചന്ദ്രനിലെ ഹീലിയം 3 പര്യവേഷണ സാദ്ധ്യതകളെപ്പറ്റി പഠിയ്ക്കുക എന്നതായിരുന്നു എന്ന് ചിലര്‍ പറഞ്ഞിരുന്നു. എന്നാല്‍ ഔദ്യോഗിക ലക്ഷ്യമായി അത് പ്രഖ്യാപിച്ചിരുന്നില്ല.
”നാം കാത്തിരിയ്ക്കുകയാണ്. എല്ലാം തയ്യാറാണ്”. ഐ എസ് ആര് ഓ ചെയര്മാന് ഡോ. കേ ശിവന് പറഞ്ഞു. ഈ പദ്ധതിയ്ക്ക് വേണ്ടി എല്ലാ തയ്യാറെടുപ്പും നടത്തിക്കഴിഞ്ഞു. ”ചന്ദ്രനില്‍ നിന്ന് ഇത് ഇവിടെയെത്തിയ്ക്കാന്‍ കഴിവുള്ള രാജ്യങ്ങള്‍ അതിനെപ്പറ്റി തീരുമാനിയ്ക്കും…ഇന്ത്യക്ക് ആ പര്യവേഷണ സംഘത്തില്‍ ചേരാനല്ല, ആ സംഘത്തെ നയിയ്ക്കാനാണ് താല്‍പ്പര്യം”. അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
Discussion about this post