കൊല്‍ക്കത്ത: ശാരദ ചിട്ടികമ്പനി നല്കിയ പണം തിരികെ നല്‍കുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്സ് എം.പിയും നടനുമായ മിഥുന് ചക്രവര്‍ത്തി. ശാരദ ചിട്ടി അഴിമതി കേസുമായി ബന്ധപ്പെട്ട് ഇന്ന് മിഥുന് ചക്രവര്‍ത്തിയെ സിബിഐ ചോദ്യം ചെയ്തു.
സെന്‍ട്രല്‍ പൊലീസ് ഓര്‍ഗനൈസേഷന്റെ കൊല്‍ക്കത്തയിലുള്ള ഗസ്റ്റ് ഹൗസില്‍ വെച്ചാണ് മിഥുന് ചക്രവര്‍ത്തിയെ ചോദ്യം ചെയ്തത്.
ശാരദ ചിട്ടി കമ്പനിയുമായി തനിക്കുള്ള ബന്ധം ജോലിയുമായി ബന്ധപ്പെട്ടതാണെന്നും ജനങ്ങളെ വഞ്ചിക്കാന്‍ താന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും മിഥുന് ചക്രവര്‍ത്തി മൊഴി നല്കി. കമ്പനിയുമായി ബന്ധപ്പെട്ടതിന്റെ എല്ലാ രേഖകളും മടന് എന്‍ഫോഴ്സ്മെന്റിന് മുന്നില്‍ ഹാജരാക്കിയിരുന്നു.
Discussion about this post