മുംബൈ: ഇന്റര്‍നെറ്റിന്റെ അപാരസാധ്യതകള്‍ ഉപഭോക്താവിന് മുമ്പില്‍ കാഴ്ചയ്ക്കുന്ന 4-ജി സര്‍വീസുകള്‍ മുംബൈയില്‍ തുടങ്ങി. പരീക്ഷണാടിസ്ഥാനത്തില്‍ എയര്‍ടെല്ലാണ് ഫോര്‍ ജി സര്‍വ്വീസ് തുടങ്ങിയത്.
ഫ്ളിപ്കാര്‍ട്ടു വഴിയാണ് എയര്‍ടെല്‍ 4-ജി സര്‍വീസുകള്‍ക്ക് ഉപയോഗിക്കുവാന്‍ സാധിക്കുന്ന ഹാന്‍ഡ്സെറ്റുകള്‍ വില്‍പ്പന നടത്തുക. ഷവോമി, ലെനോവോ. മോട്ടറോള തുടങ്ങിയ മോഡലുകളാണ് ഇത്തരത്തില്‍ വില്‍പ്പന നടത്തുക. ദക്ഷിണ കൊറിയന്‍ ഹാന്‍ഡ്സെറ്റ് കമ്പനിയായ സാംസങ്ങുമായും എയര്‍ടെല്‍ ധാരണയില്‍ എത്തിയിട്ടുണ്ട്.
ഇപ്പോള്‍ 3-ജി ഉപഭോക്താക്കള്‍ നല്കുന്ന അത്രയും തന്നെ പണം നല്കി എയര്‍ടെല്‍ വരിക്കാര്‍ക്ക് പുതിയ സേവനവും ഉപയോഗപ്പെടുത്താം.
Discussion about this post