ഹൈദരാബാദ്: പത്മഭൂഷണ്‍ പുരസ്കാരത്തിന് ബാറ്റ്മിന്റണ്‍ താരം സൈന നെഹ്വാളിന്റെ പേര് ശുപാര്‍ശ ചെയ്യാന്‍ കായികമന്ത്രാലയത്തിന്റെ നിര്‍ദേശം.പത്മഭൂഷണ്‍ പുരസ്കാരത്തിന് സുശീല്‍ കുമാറിനെ പരിഗണിച്ച കായികമന്ത്രാലയം തന്നെ പരിഗണിക്കാത്തതില്‍ പ്രതിഷേധിച്ച് സൈന നേരത്തെ രംഗത്ത് വന്നിരുന്നു.
തന്നെ പരിഗണിക്കാതെ സുശീല്‍ കുമാറിന്റെ പേര് പുരസ്കാരത്തിനായി പരിഗണിച്ചത് ചട്ടങ്ങള്‍ മറികടന്നാണെന്നായിരുന്നു താരത്തിന്റെ ആരോപണം. 2010 ല്‍ പത്മശ്രീ ലഭിച്ച സൈന കഴിഞ്ഞ വര്‍ഷം പത്മഭൂഷണ്‍ പുരസ്കാരത്തിനായി അപേക്ഷ നല്‍കിയിരുന്നു.എന്നാല്‍ ഒരു പത്മ അവാര്‍ഡ് കിട്ടി അഞ്ച് വര്‍ഷത്തിന് ശേഷം മാത്രമേ അടുത്തത് നല്കാവു എന്ന കാരണത്താല്‍ കായിക മന്ത്രാലയം അപേക്ഷ നിഷേധിക്കുകയായിരുവെന്നാണ് താരം പറയുന്നത്.
2011 ല്‍ പത്മശ്രീ ലഭിച്ച സുശീല്‍ കുമാര്‍ എങ്ങനെയാണ് അഞ്ച് വര്‍ഷം തികയും മുമ്പേ അടുത്ത അവാര്‍ഡിന് അര്‍ഹനായതെന്നും, തനിക്കും സുശീലിനൊപ്പം പത്മഭൂഷണ്‍ പുരസ്കാരം നല്‍കണമെന്നും സൈന ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്നാണ് കായിമന്ത്രാലയത്തിന്റെ നടപടി.
Discussion about this post