ഗുജറാത്തിലെ കൊലയാളിയായ നരേന്ദ്രമോദി അവാര്‍ഡ് തന്നാല്‍ താന്‍ വാങ്ങില്ലെന്ന പ്രധാനമന്ത്രിയെ അധിക്ഷേപിക്കുന്ന പ്രസ്താവനയുമായി എഴുത്തുകാരന് പോള്‍ സക്കറിയ. പ്രമുഖ എഴുത്തുകാരന് ഒ.വി വിജയന് ആര്‍എസ്എസ് അനുകൂല സംഘടനയായ തപസ്യയുടെ പുരസ്ക്കാരം ഏറ്റുവാങ്ങിയതുമായി ബന്ധപ്പെട്ട വിഷയത്തിലായിരുന്നു സക്കറിയുടെ വിവാദ പ്രസ്താവന.
ഗുരുസാഗരം എഴുതിയ ശേഷമുള്ള ഒ.വി വിജയന്റെ നിലപാടുകള്‍ വര്‍ഗ്ഗീയതയെ പ്രോത്സാഹിപ്പിക്കുന്നതായിരുന്നുവെന്നും സക്കറിയ പറഞ്ഞു. എന്നാല്‍ ഈ പ്രസ്താവനക്കെതിരെ വേദിയിലുണ്ടായിരുന്ന ഒ.വി വിജയന്റെ സഹോദരി ഒ.വി ഉഷയും, മധുസൂദനന് നായരും, ആഷാ മേനോനും രംഗത്തെത്തി.
പാലക്കാട്ടെ തസ്രാക്കില്‍ നടന്ന ഒ.വി വിജയന് അനുസ്മരണ വേദിയിലായിരുന്നു എഴുത്തുകാര്‍ തമ്മിലുള്ള തര്‍ക്കവും സക്കറിയയുടെ അധിക്ഷേപവും.
ഒ. വിജയന് നൂറ് ശഥമാനവും വര്ഗ്ഗീയവാദിയായിരുന്നില്ലെന്നും പോളിന് തെറ്റിദ്ധാരണയാണെന്നും ഒ.വി ഉഷ പറഞ്ഞു. ആര്‍എസ്എസ് സാംസക്കാരിക വേദിയായ ആര്‍എസ്എസിന്റെ പുരസ്ക്കാരം വിജയന് സ്വീകരിച്ചത് ദുര്‍ബല ഹൃദയനായത് കൊണ്ടാണെന്നും സക്കറിയ പറഞ്ഞു.
നാളെ പ്രധാനമന്ത്രി നരേന്ദ്രമോദി, ഗുജറാത്തിലെ കൊലയാളി എനിക്കൊരു അവാര്‍ഡ് കൊണ്ടു തന്നാല്‍ ഞാന്‍ വാങ്ങിക്കില്ല-എന്നായിരുന്നു സക്കറിയയുടെ വാക്കുകള്‍.
Discussion about this post