അഭിമന്യു കൊലക്കേസില്‍ എസ്ഡിപിഐക്കെതിരെ ഇപ്പോള്‍ ഉയരുന്ന വിമര്‍ശനമൊന്നും തെരഞ്ഞെടുപ്പ് കാലത്ത് ഉണ്ടാകില്ലെന്ന് എഴുത്തുകാരന് എം.എന്‍ കാരശ്ശേരി. എസ്ഡിപിഐ തീവ്രവാദസംഘടന എന്നെല്ലാം ഇപ്പോള്‍ പറയുന്നത് തെരഞ്ഞെടുപ്പ് വരുമ്പോള്‍ എല്‍ഡിഎഫും, യുഡിഎഫും മറക്കും. അതിന് ഇതിനേക്കാള്‍ വലിയ വില കൊടുക്കേണ്ടി വരുമെന്നും എംഎന്‍ കാരശ്ശേരി പറയുന്നു.
അഭിമന്യു കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യുമ്പോള്‍ അത് മുസ്ലിം ന്യൂനപക്ഷത്തിനെതിരായ അക്രമമാണ് എന്ന് ചിത്രീകരിക്കാന്‍ ഇവര്‍ പരിസ്ഥിതി പ്രവര്‍ത്തകരു, എഴുത്തുകാരും, മാധ്യമപ്രവര്‍ത്തകരുമായ ആളുകളെ കൂലിക്ക് നിര്‍ത്തിയിട്ടുണ്ടെന്നും കാരശ്ശേരി ആരോപിച്ചു. മുഖം മൂടിയിട്ടാണ് ഇവര്‍ വരുന്നത്. ഇവരുടെ കയ്യില്‍ പണമുണ്ട്, കള്ളക്കഥകള്‍ പറയാനറിയാം. ഇത് കേരളത്തിലെ പൗരാവകാശ പ്രവര്‍ത്തകരും മാധ്യമങ്ങളും മനസ്സിലാക്കണം. ജനകീയ വിഷയങ്ങളില്‍ ഇവരെ ഉള്‍പ്പെടുത്തിയുള്ള സമരങ്ങള്‍ പാടില്ലെന്ന് തിരിച്ചറിയണമെന്നും കാരശ്ശേരി പറഞ്ഞു.
Discussion about this post