തിരുവനന്തപുരം: യു.ഡി.എഫ് സര്‍ക്കാരിന്റെ അഴിമതിക്കെതിരെ ബി.ജെ.പി നടത്തുന്ന് സെക്രട്ടേറിയറ്റ് ഉപരോധത്തിന് പ്രവര്‍ത്തകര്‍ എത്തിതുടങ്ങി. വൈകിട്ടോടെ ഉപരോധം തുടങ്ങിയിട്ടുണ്ട്. നാളെ ഉച്ചവരെയാണ് പ്രതിഷേധം. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഉപരോധം ഉദ്ഘാടനം ചെയ്യും.
രാവിലെ 11.30ന അമിത് ഷാ ഉപരോധം ഉദ്ഘാടനം ചെയ്യും. പതിനൊന്നിന് കേരളത്തിലെത്തുന്ന അമിത്ഷാ യുടെ ആദ്യ പരിപാടിയാണ് ഉപരോധസമരത്തിന്റെ ഉദ്ഘാടനം. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള മുപ്പതിനായിരത്തോളം പ്രവര്‍ത്തകര്‍ സമരത്തിനെത്തുമെന്നാണ് ബിജെപി നേതാക്കള്‍ പറയുന്നത്. കനത്ത സുരക്ഷയാണ് പോലിസ് ഒരുക്കിയിരിക്കുന്നത്. മന്ത്രിമാരെ കന്റോണ്‍മെന്റ് ഗേറ്റ് വഴി അകത്ത് കടത്താനുള്ള സംവിധാനം പോലിസ് ഒരുക്കും. വൈകിട്ടോടെതന്നെ പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിനുമുന്നിലെത്തി നാലുഗേറ്റുകളും പ്രവര്‍ത്തകര്‍ ഉപരോധിക്കും.
കന്റോണ്‍മെന്റ് ഗേറ്റടക്കം ഉപരോധിക്കുമെന്നാണ് ബി.ജെ.പി നേതൃത്വം പറയുന്നത്. അഴിമതി കേസുകളില്‍പെട്ട കെ.എം മാണിയും, കെ ബാബുവും രാജിവെക്കണം തുടങ്ങിയ ആവശ്യങ്ങളാണ് ബിജെപി മുന്നോട്ട് വെക്കുന്നത
Discussion about this post