പ്രധാനമന്ത്രി നരേന്ദ്രമോദിയെ കൊലയാളി എന്ന് വിശേഷിപ്പിച്ച എഴുത്തുകാരന് സക്കറിയക്കെതിരെ പോലിസില്‍ പരാതി നല്കി ബിജെപി. മോദിയെ കൊലയാളി എന്ന് അധിക്ഷേപിച്ച സക്കറിയക്കെതിരെ കേസെടുക്കണമെന്ന്് കാണിച്ചാണ് പരാതി. സക്കറിയ ഈ പ്രസ്താവന പിന്‍വലിക്കണം. ഇല്ലെങ്കില്‍ സിപിഎം കാരുടെ കയ്യില്‍ നിന്ന് മാത്രമല്ല ബിജെപിക്കാരുടെ കയ്യില്‍ നിന്നും അടിമേടിക്കുമെന്ന് ഗോപാലകൃഷ്ണന് പറഞ്ഞു. തൃശൂര്‍ വെസ്റ്റ് പൊലീസ് സ്റ്റേഷനിലാണ് ബി.ജെ.പി. പരാതി നല്‍കിയത്.
പാലക്കാട് നടന്ന ഒ.വി.വിജയന് അനുസ്മരണ പരിപാടിയിലായിരുന്നു സക്കറിയയുടെ അധിക്ഷേപ പരാമര്‍ശം. ഒ.വി വിജയന് വര്‍ഗ്ഗീയവാദിയാണ് എന്ന തരത്തിലുള്ള പ്രസ്താവനയും ഈ പരിപാടിക്കിടെ സക്കറിയ നടത്തിയിരുന്നു. ഒവി വിജയന് മൃദ്യു ഹിന്ദുത്വ വാദിയാണ് എന്നായിരുന്നു ആക്ഷേപം. യോഗവേദിയില് വച്ച് തന്നെ എഴുത്തുകാര്‍ ഈ ആരോപണത്തിനെതിരെ രംഗത്തെത്തിയിരുന്നു.
Discussion about this post