ഒ.വി വിജയനെ വര്‍ഗ്ഗീയ വാദിയായി ചിത്രീകരിക്കാനുള്ള സക്കറിയയുടെ പ്രസ്താവനക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. സാഹിത്യാ സാംസ്ക്കാരിര രംഗങ്ങളില്‍ നി്നന് നിരവധി പേരാണ് സക്കറിയയുടെ പ്രസംഗത്തിനെതിരെ രംഗത്തെത്തിയത്. പാലക്കാട് തസ്രാക്കില്‍ നടന്ന ഒ.വി വിജയന് അനുസ്മരണത്തിലായിരുന്നു അദ്ദേഹത്തെ വര്‍ഗ്ഗീയവാദി എന്ന് ആക്ഷേപിക്കുന്ന പ്രസ്താവന സക്കറിയ നടത്തിയത്. ആഷാ മേനോന്, ഒ.വി ഉഷ, മധുസൂദനന് നായര്‍, പിഎ സഹദേവന് എന്നിവര്‍ യോഗ വേദിയില്‍ വച്ച് തന്നെ ഇതിനെതിരെ രംഗത്തെത്തി.
ഒ.വി.വിജയനെ വര്‍ഗീയവാദിയായി ചിത്രീകരിക്കാനുള്ള സക്കറിയയുടെ ശ്രമത്തിന് പിന്നില്‍ ഗൂഢ ലക്ഷ്യങ്ങളുണ്ടെന്ന് തപസ്യ ആരോപിച്ചു.സമസ്ത ജീവജാലങ്ങളോടും സമഭാവനയോടെ വര്‍ത്തിച്ച വിജയനെ അധിക്ഷേപിക്കുന്നതിന് പിന്നില്‍ ഗൂഢലക്ഷ്യമുണ്ടെന്ന് തപസ്യ തൃശ്ശൂര്‍ ജില്ല കമ്മറ്റി യോഗം വിലയിരുത്തി.
കോട്ടക്കലില്‍ വിജയന്റെ പ്രതിമ തകര്‍ത്ത മൗലികവാദികളുടെ ശബ്ദമാണ് സക്കറിയയില്‍ നിന്ന് കേരളം കേട്ടത്. സക്കറിയയെ പോലൊരാള്‍ സമൂഹത്തില്‍ സ്പര്‍ധ വളര്‍ത്താന്‍ ശ്രമിക്കുന്നത് അങ്ങേയറ്റം അപലപനീയമാണ്. വിജയനെതിരായ പരാമര്‍ശം പിന്‍വലിച്ച് സക്കറിയ മാപ്പ് പറയണമെന്ന് തപസ്യ യോഗം ആവശ്യപ്പെട്ടു.
ഒ.വി.വിജയനെ കുറിച്ച് സക്കറിയ അധിക്ഷേപകരമായ പരാമര്‍ശം നടത്തിയതില്‍ തപസ്യ പാലക്കാട് ജില്ലാ സമിതി പ്രതിഷേധിച്ചു. ഈ വിഷയത്തില്‍ സാംസ്കാരിക പ്രവര്‍ത്തകരെ പങ്കെടുപ്പിച്ച് പ്രതിഷേധ സായാഹ്നം നടത്താന്‍ തീരുമാനിച്ചതായി ഭാരവഹികള്‍ അറിയിച്ചു
Discussion about this post