പോപ്പുലര്‍ ഫ്രണ്ടിനെതിരെ എന്ന പേരില്‍ ദേശാഭിമാനി ഇസ്ലാമോ ഫോബിയ പരത്തുകയാണെന്ന വാദവുമായി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമക്ക് കീഴിലുള്ള ദിനപത്രമായ സുപ്രഭാതം.യുഎം മുഖ്താര്‍ എഴുതിയ ലേഖനത്തിലാണ് സിപിഎമ്മിനും ദേശാഭിമാനിക്കും എതിരെ ആരോപണം ഉന്നയിക്കുന്നത്.
പോപ്പുലര്‍ഫ്രണ്ട് എന്ന മേമ്പൊടി ചേര്‍ത്താല്‍ മുസ്ലിംകള്‍ക്കെതിരേ എന്തുപ്രചാരണവും ആളുകള്‍ വിശ്വസിക്കുമെന്നായിരിക്കുന്നു കാര്യങ്ങളെന്നും, ഈ പ്രചാരണത്തില്‍ സംഘ്പരിവാറിനും അവരുടെ ജിഹ്വകള്ക്കുമൊപ്പം സി.പി.എമ്മും ദേശാഭിമാനിയും ചേരുമ്പോള്‍ അപകടത്തിന്റെ വ്യാപ്തി വര്‍ധിക്കുകയാണെന്നും ലേഖനം പറയുന്നു.
മെഡിക്കല്‍ കോളജില്‍ രോഗികളുമായി ഇടപഴകുമ്പോള്‍ ‘ഇസ്ലാമിക് പുഞ്ചിരി’ മുഖത്തു വിടരണമെന്നു ലഘുലേഖ വഴി പോപ്പുലര്‍ ഫ്രണ്ട് മുസ്ലിംവിദ്യാര്ഥികളോട് ആവശ്യപ്പെടുന്നുണ്ടെന്നാണു ദേശാഭിമാനി റിപ്പോര്‍ട്ടില്‍ പറയുന്നത്.
, കാംപസ് ഫ്രണ്ടും പോപ്പുലര്‍ഫ്രണ്ടും മെഡിക്കല്‍ കോളജില്‍ മതപരിവര്‍ത്തനത്തിനു ശ്രമിക്കുകയാണെന്നു പറഞ്ഞുവച്ച ശേഷം 35-40 വര്‍ഷങ്ങള്‍ക്കു മുന്‍പു കോളജിലെ ഒരു ഡോക്ടര്‍ ഇസ്ലാംമതം സ്വീകരിച്ചതുള്‍പ്പെടെയുള്ള സംഭവങ്ങള്‍, കഴിഞ്ഞദിവസം നടന്നതുപോലെ, ദേശാഭിമാനി പറഞ്ഞുവയ്ക്കുന്നു.
പോപ്പുലര്‍ ഫ്രണ്ടിന്റെ പേരു പറഞ്ഞു മെഡിക്കല്‍ കോളജിലെ മുഴുവന്‍ മുസ്ലിംവിദ്യാര്ഥികളെയും ലക്ഷ്യംവച്ചുള്ള ദേശാഭിമാനി ലേഖനത്തിന്റെ വരവ്. മെഡിക്കല്‍, എന്‍ജിനീയറിങ് ഉള്‍പ്പെടെയുള്ള ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെത്തുന്ന മുസ്ലിംവിദ്യാര്ഥികളുടെ നിഷ്കളങ്കചിരിയില് പോലും അപകടം പതുങ്ങിയിരിക്കുന്നുവെന്നു ദേശാഭിമാനി വായനക്കാര്‍ക്ക് തോന്നാനേ ആ റിപ്പോര്‍ട്ട് സഹായിക്കൂ.
മതം ഒരു വിഷയമേയല്ലാത്ത സി.പി.എമ്മിനു മതംമാറ്റം പരിഗണനാവിഷയമാവേണ്ടതില്ല. എന്നിട്ടും, പതിറ്റാണ്ടുകള്‍ക്കു മുന്‍പു നടന്ന സംഭവം ഇപ്പോള്‍ ദേശാഭിമാനി എടുത്തുകാണിക്കുന്നതിലെ അജന്‍ഡ കാണാതിരുന്നുകൂടാ.-എന്നിങ്ങനെയാണ് ഇസ്ലാമോ ഫോബിയ പരത്തുന്ന ദേശാഭിമാനി എന്ന തലക്കെട്ടിലുള്ള ലേഖനം പറയുന്നത്.
മുസ്ലിങ്ങളായ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ രോഗികളെ സമീപിക്കുമ്പോള്‍ അവരില്‍ ‘ഇസ്ലാമിക് പുഞ്ചിരി’ വിരിയണമെന്ന് ക്യാമ്പസ് ഫ്രണ്ട് എസ്ഡിപിഐ ലഘുലേഖ വിതരണം ചെയ്തെന്നും വിദ്യാര്‍ത്ഥികള്‍ക്ക് രഹസ്യ സന്ദേശം നല്‍കുന്നുണ്ടെന്നുമായിരുന്നു ദേശാഭിമാനി വാര്‍ത്ത. ഇതിനെതിരെ ദേശാഭിമാനി പത്രം കത്തിച്ച് കോഴിക്കോടും മലപ്പുറത്തും പ്രതിഷേധം ഉയര്‍ന്നിരുന്നു. യാണ് വിദ്യാര്‍ത്ഥികളുടെ ശക്തമായ പ്രതിഷേധം.
Discussion about this post