ഡല്‍ഹി: ലോക ജൂനിയര്‍ അത്ലറ്റിക് മീറ്റില്‍ വിജയിയായ ഹിമ ദാസിന്റെ ദേശസ്നേഹം മനസ്സിനെ ആഴത്തില്‍ തൊട്ടതായി നരേന്ദ്രമോദി. മത്സരത്തില്‍ വിജയിയായ ഉടന്‍ ഉയര്‍ത്തി പിടിക്കാന്‍ ഇന്ത്യന്‍ പതാക ലഭിക്കാനാക്കായി ഹിമ തേടി നടന്നതും പുരസ്കാരദാന സമയത്ത് ഇന്ത്യന്‍ ദേശീയഗാനം ഉയര്‍ന്നു കേട്ടപ്പോള്‍ ഹിമ ദാസ് വികാരാധീനയായി കണ്ണുനീര് പൊഴിച്ചതും പ്രധാനമന്ത്രിയെ സ്പര്‍ശിച്ചു. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഹിമയുടെ ദേശസ്നേഹത്തില്‍ താന്‍ ആകൃഷ്ടനായ കാര്യം മോദി വ്യക്തമാക്കിയത്.
Unforgettable moments from @HimaDas8’s victory.
Seeing her passionately search for the Tricolour immediately after winning and getting emotional while singing the National Anthem touched me deeply. I was extremely moved.
Which Indian won’t have tears of joy seeing this! pic.twitter.com/8mG9xmEuuM— Narendra Modi (@narendramodi) July 14, 2018
ഹിമ വിജയിച്ച നിമിഷങ്ങളുടെ വീഡിയൊ സഹിതമാണ് മോദിയുടെ ട്വീറ്റ്. സന്തോഷാശ്രുക്കളോടെയല്ലാതെ ഇന്ത്യക്കാര്‍ക്ക് ആ ദൃശ്യങ്ങള്‍ കാണാനാവില്ലെന്ന് മോദി കുറിച്ചു.
മത്സരം കഴിഞ്ഞയുടന്‍ മോദി ഹിമയെ അഭിനന്ദിച്ച് ട്വീറ്റ് ചെയ്തിരുന്നു
.
Discussion about this post