സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു .തെക്കന്‍ ജില്ലകളിലാണ് മഴ രൂക്ഷമായി തുടരുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ,പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ കനത്ത മഴയാണ്. എറണാകുളം, ആലപ്പുഴ ജില്ലകളില്‍ താഴ്ന്ന പ്രദേശങ്ങളെല്ലാം വെളളത്തിനടിയിലായി. കുട്ടനാട്ടില്‍ രണ്ടിടങ്ങളില്‍ മടവീണു. ആലപ്പുഴ ചന്തിരൂരില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് മുകളില്‍ മരം വീണു. വൈദ്യുതി കമ്പിയും പൊട്ടി.
കൊച്ചിയുടെ തീരമേഖലയില്‍ കടലാക്രമണം രൂക്ഷമായി. തീരദേശത്തെ നൂറ് കണക്കിന് വീടുകള്‍ കടലാക്രമണ ഭീഷണിയിലാണ്. ചെല്ലാനത്ത് കടലാക്രമണപ്രദേശങ്ങളില് താല്‍ക്കാലികമായി തീര്‍ത്ത പ്രതിരോധഭിത്തികള്‍ പൂര്‍ണമായും തകര്‍ന്നു. ഭൂരിഭാഗം വീടുകളിലും വെള്ളം കയറി.
Discussion about this post