വീരമൃത്യു വരിച്ച മുകുത് ബിഹാരി മീണയുടെ ശവസംസ്കാര ചടങ്ങില്‍ അച്ഛന്റെ ശവപേടകത്തിലിരുന്ന് അന്തിമാഭിവാദ്യമര്‍പ്പിക്കുന്ന അഞ്ചു മാസം പ്രായമുള്ള കുഞ്ഞിന്റെ ദൃശ്യം ഒരു നാടിനെ മുഴുവന്‍ തേങ്ങലായി. അച്ഛന്റെ ചിതയ്ക്ക് കൊള്ളിവയ്ക്കാനും മുത്തച്ഛന്റെ കൈകളില്‍ ആരു എന്ന പിഞ്ചോമനയുണ്ടായിരുന്നു.
ശവസംസ്കാര ചടങ്ങുകള്‍ക്ക് ശേഷംജലാവര് ജില്ലാ കളക്ടര്‍ ജിതേന്ദ്ര സോണി ആരുവിനായെഴുതിയ കത്തും വൈകാരികമായിരുന്നു. ‘അച്ഛന്റെ ശവമഞ്ചത്തിനുമേല്‍ അച്ഛന്റെ മുഖത്തേക്കു നോക്കി കരയാതിരിക്കുകയാണ് നീ. നിന്റെ നിഷ്കളങ്കത ഏറെ വികാരങ്ങളാണ് ഉയര്‍ത്തുന്നത്. ഈ രാജ്യത്തെ എല്ലാ ജനങ്ങളുടെയും അനുഗ്രംഹ നിനക്കൊപ്പമുണ്ട്. നിന്റെ അച്ഛന്റെ മഹത്തായ രക്തസാക്ഷിത്വത്തില്‍ അഭിമാനമുള്ളവളായി നീ വളരുക’- കളക്ടര്‍ കുറിച്ചു.
പൂര്‍ണ സൈനിക ബഹുമതികളോടെയാണ് ശവസംസ്കാര ചടങ്ങുകള്‍ നടന്നത്. പൊതുപ്രവര്‍ത്തകരും സൈനികോദ്യോഗസ്ഥരും അന്തിമോപചാരമര്‍പ്പിക്കാന്‍ എത്തിചേര്‍ന്നു. കശ്മീരിലെ കുപ്വാരയില്
ഭീകരരുമായി ജൂലൈ 11ന് നടന്ന ഏറ്റുമുട്ടലിലാണ് ഇരുപത്തഞ്ചുകാരനായ മുകുത് ബിഹാരി മീണ വീരമൃത്യു വരിച്ചത്.
Discussion about this post