കല്പറ്റ: ഇതര സംസ്ഥാനക്കാരിയെ കോണ്‍വെന്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പള്ളിക്കുന്ന് ലൂര്‍ദ്മാതാ കോണ്‍വെന്റില്‍ ജോലിചെയ്യുന്ന ബിഹാറില്നിന്നെത്തിയ യുവതിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ബീഹാറിലെ കിഷന്‍പൂര്‍ സ്വദേശിനി ശ്വേത അന്സിത (18) യെയാണ് കോണ്‍വെന്റിനോട് ചേര്‍ന്ന ബഥനി മഠത്തില്‍ ചൊവ്വാഴ്ച വൈകീട്ട് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ അടുക്കള ജോലിക്കായാണ് ശ്വേത എത്തിയത്. വൈകീട്ട് നാലിന് ശേഷവും ജോലി കഴിഞ്ഞ് തിരിച്ചെത്താത്തതിനാല്‍ നടത്തിയ തിരച്ചിലിനൊടുവിലാണ് മഠത്തിന്റെ അടുക്കള ഭാഗത്തായി ശ്വേതയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്‍ക്വസ്റ്റ് നടപടികള്‍ ബുധനാഴ്ച രാവിലെ നടക്കുമെന്ന് കമ്പളക്കാട് പൊലീസ് അറിയിച്ചു.
Discussion about this post