അഭിമന്യുവധക്കേസിലെ മുഖ്യപ്രതി പോലിസ് പിടിയില്‍. കൊലയാളി സംഘത്തിലെ ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകനായ മുഹമ്മദാണ് പിടിയിലായത്.
ക്യാമ്പസ് ഫ്രണ്ട് മഹരാജാസ് യൂണിറ്റ് പ്രസിഡണ്ടാണ് മുഹമ്മദ്. മുഹമ്മദാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പോലിസ് പറയുന്നു. ഇയാള്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് മറ്റുള്ള പ്രതികള്‍ കോളേജിലെത്തിയത്.
കൊലപാതകവുമായി നേരിട്ട് ബന്ധമുള്ള നാല് പേര് കൂടി പോലിസ് കസ്റ്റഡിയിലുള്ളതായാണ് സൂചന.
കര്‍ണാടക അതിര്‍ത്തിയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.
ചുവരെഴുത്ത് സംബന്ധിച്ച തര്‍ക്കമാണ് സംഘര്‍ഷത്തിലെത്തിയതെന്ന് മുഹമ്മദ് പോലിസിനോട് പറഞ്ഞു. സംഘര്‍ഷം ആസൂത്രിതമായിരുന്നു. എസ്എഫ്ഐ എതിര്‍ത്താല്‍ ചെറുക്കാനായിരുന്നു തീരുമാനം. സംഘര്‍ഷം മുന്നില്‍ കണ്ട് പ്രവര്‍ത്തകര്‍ സമീപസ്ഥലങ്ങളില്‍ ക്യാമ്പ് ചെയ്തിരുന്നു. തര്‍ക്കമുണ്ടായപ്പോള്‍ കൊച്ചി ഹൗസിലുണ്ടായിരുന്ന പ്രവര്‍ത്തകരെ വിവരമറിയിച്ചുവെന്നും മുഹമ്മദ് വെളിപ്പെടുത്തല്‍.
എറണാകുളം സെന്റര്‍ സ്റ്റേഷനിലാണ് മുഹമ്മദിനെ ചോദ്യം ചെയ്യുന്നത്.
കൊലപാതകം ആസൂത്രണം ചെയ്തവരില്‍ കൈവെട്ട് കേസിലെ പ്രതിയും ഉണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. കൈവെട്ട് കേസിലെ പ്രതിയായ മനാഫിന് ഗൂഢാലോചനയില്‍ മുഖ്യപങ്കുള്ളതായി സര്‍ക്കാര്‍ ഇന്നലെ ഹൈക്കോടതിയെ അറിയിച്ചു. മനാഫ് കൈവെട്ട് കേസിലെ 13-ാം പ്രതിയാണ്. പ്രതികളെ കൃത്യം നടത്തിയതിന് ശേഷം രക്ഷപ്പെടാന്‍ സഹായിച്ചത് പള്ളുരുത്തി സ്വദേശി ഷമീറാണ്. ഇരുവരും ഒളിവിലാണെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി
Discussion about this post