കൊച്ചി; മഹാരാജാസ് കോളജ് വിദ്യാര്‍ഥി അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ച ഒരാള്‍ കൂടി അറസ്റ്റില്‍. തലശേരി സ്വദേശി ഷാജഹാനാണു പിടിയിലായത്. പ്രധാനപ്രതി മുഹമ്മദ് പിടിയിലായതോടെ് മറ്റുള്ളവരിലേക്കും പോലിസിന് എളുപ്പം എത്താനാകുമെന്നാണ് സൂചന. കേസുമായി ബന്ധപ്പെട്ട മറ്റു നാലുപേരെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
കൊലപാതകം ആസൂത്രണം ചെയ്തത് മുഹമ്മദിന്റെ നേതൃത്വത്തിലായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. കൊലപാതകം നടന്ന ദിവസം അഭിമന്യുവിനെ കോളജിലേക്കു വിളിച്ചുവരുത്തിയത് മുഹമ്മദായിരുന്നുവെന്നാണ് വിവരം.
Discussion about this post