അഭിമന്യു വധത്തിലെ മറ്റൊരു പ്രധാന പ്രതിയെ പോലിസ് തിരിച്ചറിഞ്ഞു. കൊലയാളി സംഘത്തിലുണ്ടായിരുന്ന കണ്ണൂര്‍ സ്വദേശി മുഹമ്മദ് റിഫയാണ് കേസിലെ മറ്റൊരു പ്രതിയെന്ന് പോലിസ് പറയുന്നു.
കണ്ണൂര്‍ സ്വദേശിയായ ഇയാള്‍ എറണാകുളത്തായിരുന്നു താമസം. കഴിഞ്ഞ ദിവസം അറസ്റ്റിലായ ഷാനാവാസില് നിന്നാണ് മുഹമ്മദ് റിസയെ കുറിച്ച് പോലിസിന് വിവരം ലഭിച്ചത്. മുഹമ്മദ് റിഫയേ ഒളിവില്‍ പോകാന്‍ സഹായിച്ചത് ഷാനവാസ് ആയിരുന്നുവെന്ന് പോലിസ് പറഞ്ഞു. മുഹമ്മദ് റിഫയുടെ അടുത്ത സുഹൃത്താണ് ഷാനവാസ്.
17 നു രാത്രി 11 മണിക്ക് കണ്ണൂരില്‍ നിന്നാണ് ഷാനാവാസിനെ പോലിസ് കസ്റ്റഡിയിലെടുത്തത്. മുഖ്യ പ്രതി മുഹമ്മദിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടലാണ് പോലിസ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. ഇതുവരെ പോലീസ് കോടതിയില്‍ നല്‍കിയത് 25 പേരുടെ പ്രതിപ്പട്ടികയാണ്. മഹരാജാസ് കോളേജ് വിദ്യാര്‍ത്ഥി മുഹമ്മദാണ് ഒന്നാം പ്രതി. ഷാനാവാസ് 25ാം പ്രതിയാണ്. മുഹമ്മദിനെയും ഷാനാവാസിനെയും ഇന്നലെ മജിസ്ട്രേട്ടിന് മുന്നില്‍ ഹാജരാക്കി. ഇരുവരെയും റിമാന്റ് ചെയ്തിട്ടുണ്ട്.
Discussion about this post