ഡല്‍ഹി:ഇന്ത്യയില്‍ എല്ലാവരും ജനിക്കുന്നത് മുസ്ലീമായാണെന്ന് അസദുദ്ദീന്‍ ഒവൈസി എം.പി.
“എല്ലാവരും ജനിക്കുന്നത് മുസ്ലീമായാണെന്നും പിന്നീട് മറ്റ് മതങ്ങളിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെടുകയുമാണ്. ഇത്തരക്കാര്‍ ഇസ്ലാമിലേക്ക് തിരിച്ചെത്തണം.ഇതിനാണ് ഘര്‍ വാപ്സി നടത്തേണ്ടത്.”-ഹൈദരാബാദ് എംപിയുെ, ഐഐഎം പാര്‍ട്ടി നേതാവുമായ ഒവെയ്സി പറഞ്ഞു.
ഇതാര്‍ക്കുമുള്ള മറുപടിയെല്ലെന്നും, ഖുറാനില്‍ പറഞ്ഞിരിക്കുന്നത് ആവര്‍ത്തിക്കുക മാത്രമാണെന്നും ഒവൈസി കൂട്ടിച്ചേര്‍ത്തു.
ഒരു പ്രത്യേക മതത്തില്‍ അംഗമല്ലാത്തവര്‍ ഇന്ത്യക്കാര്‍ അല്ലെന്ന് പറയുന്നില്ല. ഇന്ത്യ ഒരു രാജ്യം മാത്രമുള്ള മതമായി മാറില്ല. വൈവിധ്യമാണ് ഇന്ത്യയുടെ ശക്തിയെന്നും എംപി പറഞ്ഞു.
എല്ലാവരും ജനിക്കുന്നത് ഹിന്ദുക്കളായാണെന്നും പിന്നീട് മതപരിവര്‍ത്തനം ചെയ്യപ്പെടുകയാണെന്നും സ്വാമി സദാനന്ദ സരസ്വതി പറഞ്ഞിരുന്നു.
Discussion about this post