ഇന്ത്യയുടെ ആദ്യ ആണവ മിസൈല്‍ അന്വേഷണക്കപ്പല് (missile tracking ship), VC11184 ഡിസംബറില്‍ നാവികസേനയ്ക്ക് ലഭ്യമാകും.നിര്‍മ്മാണം കഴിഞ്ഞ് പരിശോധനകളും ക്ഷമതാപരീക്ഷണങ്ങളും നടത്തിക്കൊണ്ടിരിയ്ക്കുന്ന ഈ കപ്പല്‍ ആയിരത്തിയഞ്ഞൂറു കോടി രൂപ ചിലവഴിച്ചുണ്ടാക്കുന്നതാണ്.
മേക് ഇന്‍ ഇന്ത്യാ പദ്ധതി പ്രകാരം പൂര്‍ണ്ണമായും രാജ്യത്ത് തന്നെ നിര്‍മ്മിച്ചതാണ് ഈ കപ്പല്‍. ഈ കപ്പലുണ്ടാക്കിയ ഹിന്ദുസ്ഥാന്‍ ഷിപ്യാര്ഡ് ലിമിറ്റഡിലെ യാര്‍ഡിന്റെ നമ്പരാണ് ഈ കപ്പലിന്റെ പേരായി നല്കിയിരിയ്ക്കുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസിന്റേയും ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റേയും നേരിട്ടുള്ള നിയന്ത്രണത്തില്‍ നിര്‍മ്മിയ്ക്കുന്ന ഈ കപ്പല്‍ ഇന്ത്യയുടെ ആണവമിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍ക്ക് വലിയൊരു മുതല്‍ക്കൂട്ടാവും.
തുറമുഖ ക്ഷമതാ പരീക്ഷണം കഴിഞ്ഞ ഈ കപ്പലിന് കടലിലിറക്കിയുള്ള ക്ഷമതാ പരീക്ഷണങ്ങളാണ് ഇനി നടക്കാനുള്ളത്.നാവികസേനയുടെയും ദേശീയ സാങ്കേതിക ഗവേഷണ സംഘടനയുടേയും (National Technical Research Organisation (NTRO)) നേതൃത്വത്തില്‍ അത് നടന്നുകൊണ്ടിരിയ്ക്കുകയാണ്. നാലുകൊല്ലം കൊണ്ടാണ് ഈ കപ്പല്‍ നിര്‍മ്മാണം പൂര്‍ത്തിയായത്.
അഡ്വാന്‍സ്ഡ് എയര്‍ ഡിഫന്‍സ് സിസ്റ്റം, പ്രിഥ്വി എയര്‍ ഡിഫന്‍സ് സിസ്റ്റം എന്നിങ്ങനെ രണ്ടു അടരുകളായ മിസൈല്‍ പ്രതിരോധ സംവിധാനമാണ് ഇന്ത്യയ്ക്കുള്ളത്. അഡ്വാന്‍സ്ഡ് എയര്‍ ഡിഫന്‍സ് സിസ്റ്റം അന്തരീക്ഷത്തിനു മുപ്പതു കിലോമീറ്ററിനകത്തുവച്ച് മിസൈലുകളെ നിര്‍വീര്യമാക്കാന്‍ കഴിവുള്ളതാണെങ്കില്‍ പ്രിഥ്വി മിസൈല്‍ സിസ്റ്റത്തിന് ഭൗമാന്തരീക്ഷത്തിനു എണ്‍പത് കിലോമീറ്ററിനു പുറത്ത് വച്ച് മിസൈലുകളെ നിര്‍വീര്യമാക്കാന്‍ കഴിയും. അത്യന്താധുനിക ആണവ മിസൈല്‍ നിരീക്ഷണ കപ്പല്‍ കൂടിയാകുമ്പോള്‍ ഏത് രീതിയിലുള്ള ആണവ മിസൈല്‍ ആക്രമണങ്ങളെയും നമുക്ക് ഫലപ്രദമായി പ്രതിരോധിയ്ക്കാനാവും.
മേക് ഇന്‍ ഇന്ത്യാ പദ്ധതി വഴിയുണ്ടാക്കിയ ഈ കപ്പല്‍ ഇന്ത്യയുടെ ഏറ്റവും വലിയ യുദ്ധക്കപ്പലുകളിലൊന്നാണെന്ന് കരുതപ്പെടുന്നു.
Discussion about this post