മുംബൈ: ബോളിവുഡ് നടന് സല്മാന് ഖാന് വിദേശ യാത്ര നടത്താന്‍ കോടതി അനുമതി. ബോംബെ ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ച് ആണ് സല്മാന് വിദേശ യാത്ര നടത്താന്‍ അനുമതി നല്‍കിയത്.
2002ല്‍ കാറിടിച്ച് തെരവില്‍ ഉറങ്ങികിടന്നയാളെ കൊന്നക്കേസില്‍ ജാമ്യത്തിലിറങ്ങിയിരിക്കുകയാണ് സല്മാന്. കേസില്‍ ഖാന് കോടതി അഞ്ച് വര്‍ഷം തടവുശിക്ഷ വിധിച്ചിരുന്നു. വിധിക്കെതിരെ സല്മാന് സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച് ബോംബെ ഹൈക്കോടതി ശിക്ഷ മരവിപ്പിക്കുകയും സല്മാന് ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു.
മെയ് 29ന് നടക്കുന്ന അവാര്‍ഡ് ഷോയില്‍ പങ്കെടുക്കുന്നതിനായി ദുബൈയില്‍ പോകാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് താരം കഴിഞ്ഞയാഴ്ച്ച കോടതിയെ സമീപിച്ചിരുന്നു. ഈ ഹര്‍ജി പരിഗണിച്ചാണ് കോടതി സല്മാന് വിദേശയാത്രയ്ക്ക് അനുമതി നല്‍കിയത്.
Discussion about this post