(നിലപാട്) മനു എറണാകുളം
എറണാകുളം മഹാരാജാസ് കോളേജിലെ അനൂജ എന്ന വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട ചര്‍ച്ചകളിലാണ് ഷഹീന് ഫോഴ്സ് എന്ന പദം കേരളത്തില്‍ സജീവ ചര്‍ച്ചയായത്. അല്‍ഖ്വയ്ദ് എന്ന ലോകത്തിലെ ഏറ്റവും ശക്തമായ തീവ്രവാദ സംഘടനയുടെ വനിത വിംഗാണ് ‘ഷഹീന് ഫോഴ്സ്’ എന്ന തിരിച്ചറിവ് കേരളീയ സമൂഹത്തിന് ഉണ്ടാക്കിയ ഞെട്ടല്‍ ചെറുതല്ല. ഇടതപക്ഷ തീവ്രവാദ സംഘടനകളുടെ മറപറ്റി കേരളത്തിലെ ക്യാമ്പസുകളില്‍ പ്രണയം വഴി മതപരിവര്‍ത്തനം നടത്തുന്നതിനും, നിരന്തമുള്ള സമര്‍ദ്ദം വഴിയും, മറ്റും മതപരിവര്‍ത്തനം നടത്തുന്നതിനും വേണ്ട സഹായം നല്‍കുകയാണ് ഷഹീന് ഫോഴ്സ് ചെയ്യുന്നതെന്നാണ് വാര്‍ത്തകള്‍..
മഹാരാജാസ് കോളേജിലെ എംഎ വിദ്യാര്‍ത്ഥിനി അനൂജ കളമശ്ശേരിയിലെ വീട്ടില്‍ വച്ച് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പോലിസിന്റെ കണ്ടെത്തല്‍. പെണ്‍കുട്ടി മരിക്കുന്നതിന് മുന്‍പ് തലമൊട്ടയടിച്ചിരുന്നു. അനൂജ താമസിച്ചിരുന്നത് ഖലിം എന്ന സുഹൃത്തിനൊപ്പമായിരുന്നു. ഇയാളുമായി വിവാഹം കഴിഞ്ഞിരുന്നുവെന്നാണ് അനുജ സുഹൃത്തുക്കളോട് പറഞ്ഞിരുന്നത്. എന്നാല്‍ വിവാഹം കഴിയ്ക്കാതെ ഒരുമിച്ചു കഴിയുകയായിരുന്നു ഇരുവരും എന്നാണ് പോലിസിന് ലഭിച്ച വിവരം. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായ ഖലിം വിവാഹിതനും, രണ്ട് കുട്ടികളുടെ പിതാവുമായിരിക്കെ ഇത് മറച്ച് വച്ചാണ് അനൂജയുമായി സൗഹൃദം സ്ഥാപിച്ചതെന്ന് അനൂജയുടെ ബന്ധുക്കള്‍ പറയുന്നു. അസ്വഭാവിക മരണമെന്നാരോപിച്ച് അനുജയുടെ ബന്ധുക്കള്‍ നല്കിയ പരാതി പോലിസ് അന്വേഷണത്തിലാണ്..
അനൂജയുടെ മരണത്തിന് പിന്നില്‍ ഷഹീന്ഫോഴ്സെന്ന ആരോപണവുമായി രംഗത്തെത്തിയത് സംഘപരിവാര്‍ സംഘടനകളാണ്. സ്വാഭാവികമായ സംഘപരിവാര്‍ പ്രതികരണമായിട്ടു കൂടി രക്ഷാകര്‍ത്താക്കള്‍ക്കിടയില്‍ വലിയ ഞെട്ടലാണ് ഈ വാര്‍ത്തയുണ്ടാക്കിയത്. ചില ദേശീയ മാധ്യമങ്ങളും ഷഹീന് ഫോഴ്സിന്റെ ക്യാമ്പസ് സാന്നിധ്യത്തെ കുറിച്ച് വാര്‍ത്ത ചെയ്തത് ഭീതി വര്‍ദ്ധിപ്പിച്ചു. അനൂജയുടെ മരണം ലൗവ് ജിഹാദ് ആണെന്നും ഷഹീന് ഫോഴ്സിന്റെ സാന്നിധ്യം ഉണ്ടെന്നും ആയിരുന്നു ഇന്ത്യന്‍ എക്സ്പ്രസിന്റെ വാര്‍ത്ത. ബിസിനസ് ടൈംസ് പോലുള്ള ദേശീയ മാധ്യമങ്ങളും അനൂജയുടെ മരണം ലൗവ് ജിഹാദാണെന്നും, ചില തീവ്രവാദ സംഘടനകളുടെ ഇടപെടലുകള്‍ മരണത്തിന് പിന്നിലുണ്ടെന്നും വാര്‍ത്ത ചെയ്തു. വാര്‍ത്തയ്ക്ക് പിന്നിലെ സത്യം എത്രത്തോളമുണ്ട് എന്നതിലുമരി അത്തരമൊരു സാധ്യത തള്ളികളയാനാവില്ല എന്ന യഥാര്‍ത്ഥ്യം ഏറെ പേടിപ്പിക്കുന്നത് തന്നെയാണ്.
കിസ് ഓഫ് ലൗ, ഹഗ് ഓഫ് ലൗവ് തുടങ്ങിയ സമര മുറകള്‍ മുന്നോട്ട് വച്ച സ്വാതന്ത്ര്യത്തിന്റെ പുതിയ ലോകം ക്യാമ്പസിനകത്തെ ചില മത യഥാസ്ഥിതിക സംഘടന ഗ്രൂപ്പുകള്‍ മുതലെടുക്കുന്നുവെന്നും ആരോപണമുയര്‍ന്നു. മരിച്ച അനൂജ എസ്എഫ്ഐ സംഘടന പ്രവര്‍ത്തകയാണെന്ന് പറയുന്നു. പക്ഷേ അനൂജയുടെ മരണം ക്യാമ്പസിനകത്തും പുറത്തും ഏറ്റെടുത്തത് സംഘപരിവാര്‍ സംഘടനകളാണ്. ആരോപണവിധേയനായ ഖലിം പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായതാണ് സംഘപരിവാര്‍ സംഘടനകളെ പ്രകോപിപ്പിച്ചത്. പെണ്‍കുട്ടിയെ പ്രണയച്ചതിയില്‍ പെടുത്തുകയായിരുന്നുവെന്നതിന് പെണ്‍കുട്ടിയുടെ അമ്മയുടെ മൊഴിയെ ഉദാഹരിക്കാനും അവര്‍ക്ക് കഴിഞ്ഞു. എന്നിട്ടും മരണത്തിന് കാരണക്കാരായവരെന്ന് ആരോപിതരായവര്‍ക്ക് നേരെ ഒരു വാക്ക് പോലും ഉച്ചരിയ്ക്കാന്‍ പെണ്‍കുട്ടി അംഗമായിരുന്ന സംഘടന തയ്യാറായില്ല. പകരം സംഘപരിവാര്‍ സംഘടനകളുടെ മുതലെടുപ്പിനെതിരെ ജാഗ്രത പുലര്‍ത്താനായിരുന്നു ഫേസ്ബുക്ക് പേജുകളിലൂടെയും മറ്റുമുള്ള ആഹ്വാനം. മാവോയിസ്റ്റ് അനുകൂല സംഘടനകള്‍ എന്ന നിലയില്‍ പ്രവര്‍ത്തിയ്ക്കുന്ന ചില സംഘടനകളില്‍ ചില തീവ്രവാദ സംഘടന താല്പര്യമുള്ളവര് ഒളിഞ്ഞും തെളിഞ്ഞും പ്രവര്ത്തിയ്ക്കുന്നുവെന്നാണ് മറ്റൊരു ആരോപണം.
ഇത്തരം സംഘടനകളില്‍ പ്രവര്‍ത്തിയ്ക്കുന്ന വനിത പ്രവര്‍ത്തകരെ പ്രണയക്കെണിയില്‍ പെടുത്തുന്നതിനും, പലരും ചതിക്കപ്പെട്ടതിനും ഉദാഹരണങ്ങളുണ്ടെന്നും ചില സഹപാഠികള്‍ പറയുന്നു.. എന്തായാലും ഷഹീന് ഫോഴ്സ് എന്ന അല്‍ഖ്വയ്ദ സംഘടന കേരളത്തിലെ ക്യാമ്പസുകളില്‍ സജീവമാകുന്നുവെന്ന ഇന്ത്യന്‍ എക്സപ്രസ് പോലുള്ള മാധ്യമങ്ങളിലെ വാര്‍ത്ത കേരളീയ മതേതര സമൂഹത്തിന് ഉണ്ടാക്കുന്ന അസ്വസ്ഥത ചെറുതല്ല. ന്യൂനപക്ഷ സമൂഹത്തെ എല്ലാ തരത്തിലും സംരക്ഷിയ്ക്കുന്ന ഭൂരിപക്ഷ ഫാസിസത്തെ എല്ലാ തരത്തിലും പ്രതിരോധിക്കുന്ന മതേതര നിലപാടുകള്‍ക്ക് ഇത്തരം സംഭവങ്ങള്‍ വലിയ തിരിച്ചടിയാണ് ഉണ്ടാക്കുന്നത്. അനൂജയുടെ മരണത്തിന് കാരണക്കാരായവര്‍ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെടാന്‍ പോലും കഴിയാത്ത വിധത്തില്‍ ഇടത് പക്ഷ സംഘടനകള്‍ എന്ത് കൊണ്ടാണ് പ്രതിരോധത്തിലാവുന്നത് എന്ന ചോദ്യവും ബാക്കിയാവുന്നു. ക്യാമ്പസുകളിലായാലും, പൊതു സമൂഹത്തിലായാലും ഇടതപക്ഷ സംഘടനകള്‍ ഇത്വരെ പിന്തുടരുന്ന മതേതര കാഴ്ചപ്പാടുകള്‍ക്ക് പൊളിച്ചെഴുത്ത് അനിവാര്യമാണെന്ന സന്ദേശം ഇത്തരം വാര്‍ത്തകള്‍ നല്‍കുന്നുണ്ട്. കേരള സമൂഹത്തെ സംബന്ധിച്ച് ന്യൂനപക്ഷ ഭൂരിപക്ഷ ജനസംഖ്യാനുപാതം അത്രയൊന്നും അകലമുള്ളതല്ല എന്ന യാഥാര്‍ത്ഥ്യം കൂടി കണക്കിലെടുത്തു വേണം അത്തരം സംഘടനകളോടും പ്രസ്ഥാനങ്ങളോടും ഇടത് പക്ഷ പ്രസ്ഥാനങ്ങള്‍ നിലപാടെടുക്കേണ്ടത്.
Discussion about this post