എഴുത്തുകാരന് എസ് ഹരീഷിനു നേരെ സംഘപരിവാര്‍ നടത്തുന്ന ആക്രമണം ഉടനടി അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബിയുടെ ഫേസ്ബുക്കില്‍ വിമര്‍ശകരുടെ പൊങ്കാല. ഞാനും സഖാവാണ് എന്ന് പരിചയപ്പെടുത്തി, എംഎ ബേബിയുടെ വര്‍ഗ്ഗീയതയും ഇരട്ടതാപ്പും പൊളിച്ചുകാട്ടുന്ന നിരവധി പ്രതികരണങ്ങളാണ് പോസ്റ്റിന് ലഭിക്കുന്നത്.
ഇതിനിടെ പോസ്റ്റിന് താഴെ സംവിധായകനും ബിജെപി നേതാവുമായ അലി അക്ബറിട്ട പ്രതികരണം വലിയ ചര്‍ച്ചയായി. എംഎ ബേബിയുടെ പോസ്റ്റിന് ലഭിച്ച ലൈക്കിനേക്കാള്‍ മൂന്നിരട്ടി ലൈക്കാണ് ഈ പ്രതികരണത്തിന് ലഭിച്ചത്.
”എഴുത്തുകാരന് എസ് ഹരീഷിനു നേരെ സംഘപരിവാര്‍ നടത്തുന്ന ആക്രമണം ഉടനടി അവസാനിപ്പിക്കണം.
പുതിയ തലമുറയിലെ ഏറ്റവും ശ്രദ്ധേയനായ എഴുത്തുകാരന് എസ് ഹരീഷ് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചു വന്ന മീശ എന്ന നോവല്‍ പിന്‍വലിക്കേണ്ടി വന്നത് കേരളത്തിന് അപമാനമാണ്. ഹരീഷിന്റെ നോവലില്‍ ഒരു കഥാപാത്രം പറയുന്ന സംഭാഷണം അപമാനകരമാണ് എന്ന് ആരോപിച്ചാണ് എഴുത്തുകാരനു നേരെ ആക്രമണം ഉണ്ടായത്. ഈ നോവലിലെ പരാമര്‍ശങ്ങള്‍ സമൂഹവികാരങ്ങളെ വ്രണപ്പെടുത്തുന്നതിനാല്‍ പിന്‍വലിച്ച് മാപ്പു പറയണമെന്നാണ് മാതൃഭൂമി പത്രാധിപര്‍ക്കയച്ച കത്തില്‍ യോഗക്ഷേമ സഭയുടെ പേരില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ഈ എഴുത്തുകാരനെതിരായ നീക്കത്തില്‍ യോഗക്ഷേമസഭയെ ഒരു ഉപകരണമായി ഹിന്ദുത്വവര്‍ഗീയവാദികള്‍ ഉപയോഗിക്കുകയാണെന്നത് വ്യക്തമാണ്. ഇന്ന് തൃപ്പൂണിത്തുറയില്‍ മാതൃഭൂമിയുടെ പുസ്തകമേളയെ ആക്രമിച്ചത് ഹിന്ദു ഐക്യ വേദി എന്ന ആര് എസ് എസ് സംഘടനയാണ്. യോഗക്ഷേമസഭ എന്ന വലിയ വിപ്ലവ പാരമ്പര്യമുള്ള, വിടി ഭട്ടതിരിപ്പാടിന്റെയും ഇഎംഎസിന്റെയും സംഘടനെയെ മുന്‍നിറുത്തി കേരളത്തിലെ സ്വതന്ത്ര ചിന്തയെ ഭീഷണിപ്പെടുത്താനാണ് ആര് എസ് എസ് ശ്രമിക്കുന്നത്. ഇതിന് നിന്നുകൊടുക്കരുതെന്ന് യോഗക്ഷേമസഭയുടെ നേതൃത്വത്തോട് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. കേരളത്തിലെ സാമൂഹ്യപരിഷ്കരണത്തിനും സ്വതന്ത്ര ചിന്തക്കും തീകൊളുത്തിയ സംഘടനയാണ് സഭ.
എഴുത്തുകാരനു നേരെ ഉണ്ടായ അക്രമണ ഭീഷണിയെയും കുടുംബാംഗങ്ങളെ അപമാനിക്കാനുണ്ടായ ശ്രമത്തെയും തുടര്‍ന്നാണ് ഈ നോവല്‍ പ്രസിദ്ധീകരണം നിറുത്തുന്നതെന്ന് എഴുത്തുകാരന് പറഞ്ഞതായാണ് വാര്‍ത്ത. പെരുമാള്‍ മുരുകനു നേരെ തമിഴ്നാട്ടില്‍ ചില ജാതി സംഘടനകളെ മുന്‍നിറുത്തി ആര് എസ് എസ് നടത്തിയ ആക്രമണത്തെത്തുടര്‍ന്ന് മുരുകന് എഴുത്തു നിറുത്തിയതിന് സമാനമായ സാഹചര്യമാണിത്. പക്ഷേ, ഇതു കേരളമാണെന്നും ആവിഷ്കാരസ്വാതന്ത്ര്യത്തിനും അഭിപ്രായപ്രകടന സ്വാതന്ത്ര്യത്തിനും നേരെ ഭീഷണി ഉയര്‍ത്താന്‍ ഇവിടെ ആര്‍ക്കും ആവില്ലെന്നും ആര് എസ് എസിനെ ഓര്‍മിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഈ ഭീഷണിക്ക് ഹരീഷ് വഴങ്ങരുതെന്നും നോവല്‍ പ്രസിദ്ധീകരണം തുടരണമെന്നും അഭ്യര്‍ത്ഥിക്കുന്നു.”-ഇതായിരുന്നു എംഎ ബേബിയുടെ ഫേസ്ബുക്ക് പോസ്റ്റ്
https://www.facebook.com/m.a.babyofficial/photos/a.655585901190039.1073741834.629339367148026/1841758522572765/?type=3&theater
ഇതിന് താഴെ അലി അക്ബര്‍ പോസ്റ്റ് ചെയ്ത പ്രതികരണം ഇങ്ങനെ-
”പ്രിയ MA ബേബി ഓരോ വിശ്വാസിക്കും ക്ഷേത്രം താന്‍ തന്നെയാണ് തന്റെ ശരീരത്തെയും മനസ്സിനേയുമാണ് അവിടെ ദര്‍ശിക്കുന്നത്, അവിടെ വരുന്ന സ്ത്രീകളുടെ അരക്കെട്ടിന്റെയും നിതംബത്തിന്റെയും വണ്ണമെടുക്കാനല്ല പൂജാരി നിലകൊള്ളുന്നത്. ദേവഹിതത്തിനനുസരിച്ച് പൂജകള്‍ നടത്താനാണ്.അവരെ ഭോഗികളാക്കി കഥ എഴുതിയാല്‍ കഥാകൃത്തിനെ മാലയിട്ടു സ്വീകരിക്കണോ, ഈ രാജ്യത്തെ ഹൈന്ദവ സ്ത്രീകള്‍ കഴപ്പ് തീര്‍ക്കാനാണ് ക്ഷേത്രത്തില്‍ പോവുന്നത് എന്നൊരുവന്‍ എഴുതിയിട്ടും അയാള്‍ രണ്ടു കാലും വച്ചു നടക്കുന്നത് ഇവിടുത്തെ ഹൈന്ദവ സമൂഹത്തിന്റെ സഹിഷ്ണുത ഒന്ന് കൊണ്ട് മാത്രമാണ്. മുഹമ്മദ് എന്നൊരു വാക്ക് പറഞ്ഞ ജോസഫിന് കയ്യാണ് പോയത്, അയാളുടെ ഭാര്യ ആത്മഹത്യ ചെയ്യുകയായിരുന്നു അതേ ഘാതകര്‍ നിങ്ങളുടെ അനുയായിയുടെ ഹൃദയം പിളര്‍ത്തിക്കൊണ്ട് കത്തിപ്പായിച്ചത് താങ്കളുടെ എഴുത്തു കാരനോടുള്ള ഐക്യദാര്‍ഡ്യം എവിടെയായിരുന്നു? താങ്കളുടെ കുട്ടി സഖാക്കള്‍ ദേവിയുടെ യോനിയും അതില്‍ നിന്നൊലിച്ചിറങ്ങുന്ന രക്തവും പകര്‍ത്തി ആഘോഷം നടത്തിയപ്പോഴും ആ സമൂഹം വേദനയോടെ പ്രതികരിച്ചു നിങ്ങള്‍ സഖാക്കള്‍ അതുകണ്ടു പൊട്ടിച്ചിരിച്ചു. സഖാവെ ഞാനും ഒരുകാലാകാരനാണ് കന്യാ മറിയത്തെ നഗ്നയായൊന്നു വരയ്ക്കട്ടെ, യേശു മഗ്ദലന മറിയത്തെ ഭോഗിക്കുന്ന ചിത്രം വരക്കട്ടെ, മുഹമ്മദ് ഒരു പിഞ്ചു കുഞ്ഞുമായി രമിക്കുന്ന ചിത്രം വരയ്ക്കട്ടെ. താങ്കള്‍ ആ വരകളെ കലാകാരന്റെ ആവിഷ്കാര സ്വാതന്ത്ര്യമായി കണക്കാക്കി കൂടെ നില്‍ക്കുമോ… ഇല്ല ഇല്ല ഇല്ല. പകരം ഹിന്ദുവിന്റെ ഏതു പൂജാ ബിംബങ്ങളെയും അപമാനിക്കാം അതിനു കയ്യടി, സപ്പോര്‍ട്ട്… ഇപ്പോള്‍ ശബ്ദമുയര്‍ത്തി തുടങ്ങിയത് സംഘപരിവാറല്ല ഹിന്ദുവിന്റെ ആത്മാഭിമാനമാണ്…. അവര്‍ താങ്കളെയും കാറിതുപ്പും…”
ഇതിനകം 2800 ലൈക്കുകളാണ് എംഎ ബേബിയുടെ പോസ്റ്റിന് ലഭിച്ചത് എന്നാല്‍ അലി അക്ബറിന്റെ പ്രതികരണത്തിന് 8800 ലൈക്കുകള്‍ ലഭിച്ചു. പോസ്റ്റിന് താഴെ ബേബിക്കെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്. കമ്മ്യൂണിസ്റ്റ് അനുകൂല ഐഡികളില്‍ നിന്ന് വരെ എംഎ ബേബിക്കെതിരെ വലിയ വിമര്‍ശനം ഉയരുന്നുണ്ട്. കൈവെട്ടിനിരയായ കോളേജ് അധ്യാപകന് ജോസഫ് മാഷ് ചോദ്യപേപ്പറില്‍ മുഹമ്മദ് എന്ന പേര് ഉള്‍പ്പെടുത്തിയത് മഠയത്തരമാണെന്ന് അന്ന് എംഎ ബേബി പറഞ്ഞ്, തീവ്രവാദികളെ ന്യായീകരിച്ചതും, കവി ഉമേഷ് ബാബുവിനെതിരെ സിപിഎം നടത്തിയ ആക്രമണവും ചിലര്‍ ചൂണ്ടിക്കാട്ടുന്നു. എംഎ ബേബി തികഞ്ഞ വര്‍ഗ്ഗീയവാദിയാണെന്ന ആരോപണവും ചിലര്‍ ഉയര്‍ത്തുന്നു.
Discussion about this post