കാബുള്‍; കാബൂള്‍ വിമാനത്താവളത്തില്‍ ബോംബ് സ്ഫോടനം. പ്രവാസം കഴിഞ്ഞ് മടങ്ങിയെത്തിയ അഫ്ഗാനിസ്ഥാന് വൈസ് പ്രസിഡന്റ് അബ്ദുല്‍ റഷീം ദോസ്തമിനെ വരവേല്ക്കാനെത്തിയവര്ക്കു നേരെയായിരുന്നു ആക്രമം. വിമാനത്താവളത്തിന്റെ പ്രവേശന കവാടത്തിലുണ്ടായ ചാവേര്‍ ബോംബ് സ്ഫോടനത്തില്‍ 11 പേര് കൊല്ലപ്പെടുകയും 14 പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു.
ഉസ്ബെക് നേതാവും അഫ്ഗാനിലെ യുദ്ധപ്രഭുവുമായ ദോസ്തമിനെ വരവേല്‍ക്കാന്‍ അനുയായികളും നേതാക്കളും ഉദ്യോഗസ്ഥരും ഉള്‍പ്പെടെ നൂറുകണക്കിനു പേര് എത്തിയിരുന്നു. സ്വീകരണം കഴിഞ്ഞു മടങ്ങുന്നതിനിടെ ആയിരുന്നു സ്ഫോടനം. ദോസ്തം അപകടത്തില്‍നിന്നു രക്ഷപ്പെട്ടു.
മാനഭംഗം ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ നേരിട്ട വൈസ് പ്രസിഡന്റ് ഒരു വര്‍ഷത്തിലധികമായി തുര്‍ക്കിയിലായിരുന്നു. ചികില്‍സയ്ക്കു വേണ്ടിയായിരുന്നു വിദേശവാസമെന്നായിരുന്നു ഔദ്യോഗിക വിശദീകരണം.
Discussion about this post