ചലച്ചിത്ര അവാര്‍ഡ് ദാനചടങ്ങില്‍ നടന് മോഹന്‍ലാലിനെ പങ്കെടുപ്പിക്കുന്നതിനെതിരെ നടന് പ്രകാശ് രാജ് ഉള്‍പ്പടെ 105 പേര് ഒപ്പിട്ട നിവേദനം മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു. നടന് പ്രകാശ് രാജ്, എഴുത്തുകാരന് എന്‍എസ് മാധവന് തുടങ്ങി ചലച്ചിത്ര-സാഹിത്യ രംഗത്തുള്ളവരാണ് അമ്മ പ്രസിഡണ്ട് കൂടിയായ മോഹന്‍ ലാലിനെ പരിപാടിയില്‍ പങ്കെടുപ്പിക്കരുതെന്ന ആവശ്യവുമായി രംഗത്ത് എത്തിയത്.
സച്ചിദാനന്ദന്, സേതു, റിമ കല്ലിങ്കല്‍ ഉള്‍പ്പടെ ഡബ്ലിയു സിസി അംഗങ്ങള്‍ തുടങ്ങിയവരാണ് ഒപ്പിട്ടിരിക്കുന്നത്. താരങ്ങളുടെ സാന്നിധ്യം ഒഴിവാക്കണമെന്നും, അവാര്‍ഡ് ജേതാക്കള്‍ക്കാണ് പ്രാധാന്യം നല്‍കേണ്ടതെന്നും പ്രതിഷേധക്കാര്‍ പറയുന്നു. താരങ്ങള്‍ എത്തിയാല്‍ മറ്റുള്ളവരുടെ പ്രാധാന്യം കുറയുമെന്നും, മോഹന്‍ലാലിനും, മമ്മൂട്ടിക്കും അവാര്‍ഡ് നല്കുമ്പോള് ഇന്ദ്രന്‍സിനെ ക്ഷണിക്കമോ എന്നും ഇവര്‍ ചോദിക്കുന്നു.
‘ദേശീയ പുരസ്കാരം രാഷ്ട്രപതി നല്കുന്ന മാതൃകയില്‍ സംസ്ഥാനം ഔദ്യോഗികമായി നല്കുന്ന ഒരു പുരസ്കാര ചടങ്ങാണ് കേരളത്തിലും വേണ്ടത്. മുഖ്യമന്ത്രിയാണ് പുരസ്കാരങ്ങള്‍ ജേതാക്കള്‍ക്ക് നല്‍കേണ്ടത്. ലളിതമായതും അന്തസുറ്റതുമായ ചടങ്ങായിരിക്കണം കേരള സംസ്ഥാന ചലചിത്ര പുരസ്കാര വേദി. അതിലേക്ക് മുഖ്യാതിഥിയെ ക്ഷണിക്കേണ്ട ആവശ്യമില്ല. അങ്ങനെയാണെങ്കില്‍ അത് ഈ ചടങ്ങിന് യോജിച്ചതല്ല. അത് ജേതാക്കളെ അപമാനിക്കുന്നതിന് തുല്യമാണ്. മുഖ്യാതിഥിയെ ക്ഷണിക്കുകയാണെങ്കില്‍ ഡോക്ടര്‍ ബിജു അടക്കമുള്ള ജൂറി അംഗങ്ങള്‍ ചടങ്ങില്‍ നിന്നും വിട്ടു നില്‍ക്കുമെന്നും ഹര്‍ജിയില്‍ വ്യക്തമായിട്ടുണ്ട്.
https://braveindianews.com/23/07/171520.php
ഇ െമയില്‍ മുഖേനയാണ് മുഖ്യമന്ത്രിക്ക് ഹര്‍ജി അയച്ചിരിക്കുന്നത്. കെഇഎന്‍ കുഞ്ഞഹമ്മദ്. കെജി ശങ്കരന് പിള്ള, സേതു, തുടങ്ങി സിനിമ സാഹിത്യ രംഗത്ത് നിന്നുള്ളവരാണ് ഭീമ ഹര്‍ജിയില്‍ ഒപ്പിട്ടിരിക്കുന്ന മറ്റുള്ളവര്‍.
ചടങ്ങില്‍ മോഹന്‍ലാലിനെ മുഖ്യാതിഥിയായി പങ്കെടുപ്പിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഇതിനെതിരെ സംവിധായകന് ബിജു രംഗത്തെത്തിയിരുന്നു. പരിപാടി ബഹിഷ്ക്കരിക്കുമെന്നാണ് ബിജു നേരത്തെ വ്യക്തമാക്കിയത്.
Discussion about this post