തിരുവനന്തപുരം: തീവ്രവാദത്തെ നേരിടുന്നതിന്റെ പേരില്‍ പലപ്പോഴും അതിരുവിടുന്ന പോലീസിനു ലഭിച്ച മുന്നറിയിപ്പാണ് മാവോയിസ്റ് എന്നാരോപിച്ച് ആരെയും അറസ്റ്റ് ചെയ്യുന്നതിനെതിരായ ഹൈക്കോടതി വിധിയെന്ന് സിപിഎം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന് പറഞ്ഞു.
മാവോയിസ്റ്റ് എന്ന ലേബലില്‍ പ്രചരിപ്പിക്കപ്പെടുന്ന തീവ്രവാദത്തെയും തെറ്റായ വീക്ഷണങ്ങളെയും ആശയപരമായി നേരിട്ട് ഒറ്റപ്പെടുത്തേണ്ടതാണ് എന്നതില്‍ നേരിയ സംശയത്തിന് അവകാശമില്ല.
മാവോയിസ്റുകളും ഇതര തീവ്രവാദികളും നടത്തുന്ന പ്രവര്‍ത്തനങ്ങളോട് പൊതുവില്‍ യോജിക്കാനാവില്ല. . . സമൂഹത്തില്‍ ഈ വിഭാഗങ്ങള്‍ പ്രചരിപ്പിക്കുന്ന തെറ്റായ ആശയങ്ങളെ നേരിട്ട് ഒറ്റപ്പെടുത്തേണ്ടതുണ്ട് എന്നതാണ് ഞങ്ങളുടെ നിലപാട്. കുറ്റകൃത്യങ്ങള്‍ക്കെതിരെ പോലീസ് നടപടിയെടുക്കുന്നത് സാധാരണ നിലയില്‍ ആരും ചോദ്യം ചെയ്യില്ല. എന്നാല്‍ ആശയത്തെ കുറ്റകൃത്യമായി കണ്ട് അതിനെതിരെ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി അറസ്റ്റ് ചെയ്യാന്‍ തയ്യാറായ പോലീസിനെയാണ് കോടതി വിമര്‍ശിച്ചത് പിണറായി ചൂണ്ടിക്കാട്ടി.
ഫേസ്ബുക്ക് പോസ്റ്റ് വായിക്കുക-
മാവോയിസ്റ്റ് എന്ന ലേബലില്‍ പ്രചരിപ്പിക്കപ്പെടുന്ന തീവ്രവാദത്തെയും തെറ്റായ വീക്ഷണങ്ങളെയും ആശയപരമായി നേരിട്ട് ഒറ്റപ്പെടുത്തേണ്ടതാണ് എന്നതില്‍ നേരിയ സംശയത്തിന് അവകാശമില്ല. എന്നാല്‍ ഹൈക്കോടതി അടുത്തകാലത്ത് പുറപ്പെടുവിച്ച വിധി സമൂഹം ചര്‍ച്ച ചെയ്യേണ്ടതു തന്നെയാണ്. ഒരു കുറ്റകൃത്യത്തിലും പങ്കാളിയാകാത്ത ഒരാളെ മാവോയിസ്റ്റ് എന്നാരോപിച്ച് അറസ്റ്റു ചെയ്ത നടപടിയെയാണ് കോടതി വിമര്‍ശിച്ചത്.
മാവോയിസ്റുകളും ഇതര തീവ്രവാദികളും നടത്തുന്ന പ്രവര്‍ത്തനങ്ങളോട് പൊതുവില്‍ യോജിക്കാനാവില്ല. . . സമൂഹത്തില്‍ ഈ വിഭാഗങ്ങള്‍ പ്രചരിപ്പിക്കുന്ന തെറ്റായ ആശയങ്ങളെ നേരിട്ട് ഒറ്റപ്പെടുത്തേണ്ടതുണ്ട് എന്നതാണ് ഞങ്ങളുടെ നിലപാട്. കുറ്റകൃത്യങ്ങള്‍ക്കെതിരെ പോലീസ് നടപടിയെടുക്കുന്നത് സാധാരണ നിലയില്‍ ആരും ചോദ്യം ചെയ്യില്ല. എന്നാല്‍ ആശയത്തെ കുറ്റകൃത്യമായി കണ്ട് അതിനെതിെരെ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി അറസ്റ്റ് ചെയ്യാന്‍ തയ്യാറായ പോലീസിയൊണ് കോടതി വിമര്‍ശിച്ചത്. തീവ്രവാദത്തെ നേരിടുന്നതിന്റെ പേരില്‍ പലപ്പോഴും അതിരുവിടുന്ന പോലീസിനു ലഭിച്ച മുന്നറിയിപ്പാണ് ഹൈക്കോടതി വിധി.
Discussion about this post