സംസ്ഥാന ചലച്ചിത്ര പുരസ്ക്കാര ദാന ചടങ്ങിലേക്ക് മുഖ്യാതിഥിയായി നടന് മോഹന്‍ലാലിനെ ക്ഷണിക്കുമെന്ന് സാംസ്ക്കാരിക വകുപ്പുമന്ത്രി എ.കെ ബാലന്. നാളെ മോഹന്‍ലാലിന് സര്‍ക്കാര്‍ ക്ഷണക്കത്ത് നല്‍കും.
മുഖ്യാതിഥി വേണ്ടെന്ന നിലപാടിനോട് യോജിപ്പില്ല. ചരിത്രമറിയാതെയാണ് വിവാദമുണ്ടാക്കുന്നത്. നേരത്തെ നടന് സൂര്യ മുഖ്യാതിഥിയായിട്ടുണ്ട്.ഇന്ദ്രന്‍സ് അടക്കം ആര്‍ക്കും മുഖ്യാതിഥിയായി താരത്തെ പങ്കെടുപ്പിക്കുന്നതില്‍ എതിര്‍പ്പില്ലെന്നും എ.കെ ബാലന് വ്യക്തമാക്കി.
https://braveindianews.com/24/07/171691.php
ചടങ്ങില്‍ മുഖ്യാതിഥിയായി പ്രമുഖ താരങ്ങളെ പങ്കെടുപ്പിക്കരുതെന്നാവശ്യപ്പെട്ട് സിനിമ-സാഹിത്യ-മാധ്യമ രംഗത്തു നിന്നുള്ള 105 പേര് ഒപ്പിട്ട ഹര്‍ജി മുഖ്യമന്ത്രിക്ക് നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് മന്ത്രി എ.കെ ബാലന് നിലപാട് വ്യക്തമാക്കിയത്. ഹര്‍ജിക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നിരുന്നത്.
Discussion about this post