തിരുവനന്തപുരം: അവാര്‍ഡ് ചടങ്ങിലേക്ക് ക്ഷണം കിട്ടിയില് അത് സ്വീകരിക്കണോ വേണ്ടയോ എന്നത് മോഹന്‍ലാലിന്റെ മാത്രം സ്വാതന്ത്ര്യമാണ്. അദ്ദേഹം തീരുമാനിച്ചാല്‍ പങ്കെടുക്കുക തന്നെ ചെയ്യുമെന്ന് സംവിധായകനും നടനുമായ മേജര്‍ രവി പറഞ്ഞു.
അദ്ദേഹം തീരുമാനിച്ചാല്‍ പങ്കെടുക്കുക തന്നെ ചെയ്യും. അതിനെ പിന്തുണക്കാന്‍ ജാതിമതഭേദമന്യെ ഇന്നാട്ടിലെ ജനകോടികളുണ്ടാവും. അത് തടയാന്‍ നിങ്ങളുടെ ഈ ഒപ്പ് മതിയാവില്ലെന്നും മേജര്‍ രവി പറഞ്ഞു.
ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്.
മോഹന്‍ലാല്‍ എന്ന അതുല്യ പ്രതിഭയ്ക്ക് നേരേയുളള ആക്രമണം ആസൂത്രിതമാണെന്നും ലാലിനെതിരെ തിരിയുന്നവര്‍ക്ക് ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ മുഖംമൂടിയുണ്ടായിരുന്നുവെന്നും മേജര്‍ രവി പറഞ്ഞു.
മോഹന്‍ലാല്‍ മനസാ അറിയാത്ത കാര്യത്തിന്റെ പേരില്‍ കുറേപ്പേര് ഒപ്പുമായി ഇറങ്ങിയിരിക്കുന്നു. അതില്‍ പ്രകാശ് രാജ്, സന്തോഷ് തുണ്ടിയില്‍ തുടങ്ങിയവരുടെ പേരുകളുമുണ്ട്. അവരൊന്നും അറിഞ്ഞിട്ടുപോലുമില്ലെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍. എങ്കില്‍ അവരെയൊക്കെ മോഹന്‍ലാല്‍ എന്ന മഹാനടനെതിരെ തിരിച്ചുവിടുന്നത് ആരാണ് മേജര്‍ രവി ചോദിച്ചു.
മോഹന്‍ലാലിനെ തടയാന്നിങ്ങളുടെ ഒപ്പ് മതിയാവില്ല മിസ്റ്റര്‍********************************** കുറച്ചുനാളായി നമ്മള്…
Posted by Major Ravi on Tuesday, July 24, 2018
Discussion about this post