ഡല്‍ഹി:അവശ്യമരുന്നുകളുടെ വില കുറച്ചതില്‍ ജനങ്ങള്‍ക്ക് ലാഭിക്കാനായത് കോടികള്‍. മരുന്നുവിലയില്‍ ഉയര്‍ന്ന പരിധി നിശ്ചയിച്ചതുമൂലമാണ് ലാഭമുണ്ടാക്കാന്‍ സാധിച്ചതെന്നാണ് റിപ്പോര്‍ട്ട് . ഉയര്‍ന്ന പരിധി നിശ്ചയിച്ചതുമൂലം ജനങ്ങള്‍ക്ക് 11,463 കോടി രൂപ ലാഭിക്കാനായി. സര്‍ക്കാര്‍ ലോക്സഭയിലാണ് ഇക്കാര്യം അറിയിച്ചത്. 2013 ലെ മരുന്നുവില നിയന്ത്രണ ഉത്തരവ് നടപ്പാക്കിയതുമൂലമാണ് അവശ്യമരുന്നുകളുടെ വില കുറഞ്ഞത്.
സ്റ്റെന്റുകളുടെ വിലയ്ക്ക് പരിധി നിശ്ചയിച്ചതിലൂടെ മാത്രം 4547 കോടി രൂപ രോഗികള്‍ക്ക് ലാഭിക്കാനായി. മുട്ടുമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയാ വസ്തുക്കളുടെ വില നിയന്ത്രിച്ചതിലൂടെ 1500 കോടി ലാഭിച്ചു.
Discussion about this post