മഹാരാജാസ് കോളേജിലെ എസ്എഫ്ഐ നേതാവ് അഭിമന്യുവിന്രെ കൊലപാതകത്തില്‍ ഒരാള്‍ കൂടി പിടിയില്‍. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തു എന്നു പോലിസ് സംശയിക്കുന്ന സനീഷ് എന്ന പ്രതിയെയാണ് പോലിസ് പിടികൂടിയിരിക്കുന്നത്. കൊച്ചി പള്ളുരുത്തി സ്വദേശിയാണ് സനീഷ്. മഹാരാജാസ് കോളേജിലേക്ക് കൊലപാതകം നടത്താനായി എത്തിയ പതിനഞ്ച് അംഗ സംഘത്തില്‍ ഇയാള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പോലിസ് പറയുന്നത്. കഴിഞ്ഞ ദിവസം അറസ്റ്റിലായ ആലപ്പുഴ സ്വദേശി മുഹമ്മദില്‍ നിന്നാണ് ഇയാളെസംബന്ധിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്. എറണാകുളം സെന്‍ട്രല്‍ പോലിസാണ് ഇയാളെ പിടികൂടിയിരിക്കുന്നത്.
അതേ സമയം അഭിമന്യുവിനെ കുത്തിയതുള്പ്പടെയുള്ള പ്രതികളെ ഇപ്പോഴും പോലിസിന് പിടികൂടാനായിട്ടില്ല. ഒന്നാം പ്രതി മുഹമ്മദിനെ പോലിസ് പിടികൂടിയിരുന്നു. കേസിലെ പ്രധാന പ്രതികളെ ഇനിയും പിടികൂടാനാകാതെ നട്ടം തിരിയുകയാണ് അന്വേഷണ സംഘം .
Discussion about this post