റഷ്യന്‍ ലോകകപ്പ് ഫുട്ബോളിനെ മികച്ച ഗോള്‍ പിറന്നത് അര്‍ജന്റീന-ഫ്രാന്‍സ് പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍. ഫിഫ നടത്തിയ തിരഞ്ഞെടുപ്പില്‍ ഈ ലോകകപ്പിലെ ഏറ്റവും മികച്ച ഗോളായി തിരഞ്ഞെടുത്ത് ഫ്രഞ്ച് താരം പവാര്‍ഡിന്റെ ഗോളാണ്.
🚀🇫🇷OFFICIAL: @BenPavard28's stunning goal for @FrenchTeam v Argentina has been chosen as the @Hyundai_Global #WorldCup Goal of the Tournament!https://t.co/U0WEmz7dOM pic.twitter.com/BnsbNWoCKI
— FIFA World Cup (@FIFAWorldCup) July 25, 2018
മൂന്ന് മില്യണ്‍ ഫുട്ബോള്‍ ആരാധകരാണ് ഫിഫ നടത്തിയ ഓണ്‍ലൈന്‍ വോട്ടില്‍ പങ്കെടുത്തത്.
ജപ്പാനെതിരെ കൊളംബിയന്‍ താരം ജുവാന്‍ ക്വന്റേരോ ഫ്രീകിക്കിലൂടെ സ്വന്തമാക്കിയ ഗോളാണ് രണ്ടാമതുള്ളത്. അര്‍ജന്റീനയ്ക്കെതിരെ ക്രൊയേഷ്യന്‍ നായകന് ലൂകാ മോഡ്രിച്ച് ലോങ് റേഞ്ചറിലൂടെ സ്വന്തമാക്കിയ ഗോളാണ് മൂന്നാം സ്ഥാനത്ത്. സ്പെയിനെതിരെ റൊണാള്‍ഡോ നേടിയ ഫ്രീകിക്ക് നാലാം സ്ഥാനത്താണ്.
ആകെ 18 ഗോളുകളില്‍ നിന്ന് ആരാധകര്‍ വോട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് പവാര്‍ഡിന്റെ ഗോളിനെ ലോകകപ്പിലെ ഏറ്റവും മികച്ച ഗോളായി പ്രഖ്യാപിച്ചത്.
ലോകകപ്പിലെ 64 മത്സരങ്ങളില്‍ നിന്ന് 169 ഗോളുകളാണ് ഇത്തവണ പിറന്നത്.
Discussion about this post