മുംബൈ: ഇന്ത്യയിലെ ഏറ്റവും ജനപ്രിയനായ കായികതാരം കൊഹ്ലിയോ സച്ചിനൊ അല്ല. ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന് മഹേന്ദ്രസിംഗ് ധോണിയെ ആണ് ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ ജനപ്രിയ കായിക താരമായി കരുതുന്നത്. യുഗൗ നടത്തിയ സര്‍വേയിലാണ് ധോണിയെ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരമായി തെരഞ്ഞെടുത്ത്.
സര്‍വേയില്‍ ധോണിയ്ക്ക് 7.7% പോയന്റ് ലഭിച്ചപ്പോള്‍ സച്ചിന് 6.8% പോയന്റാണ് ലഭിച്ചത്. ഇന്ത്യന്‍ നായകന് കോഹ്ലിയ്ക്ക് 4.8% മാത്രം പോയന്റാണ് ലഭിച്ചത്. ഓണ്‍ലൈന്‍ വോട്ടെടുപ്പ് പ്രകാരം 4 മില്യണ്‍ ആളുകളാണ് സര്‍വ്വേയില്‍ പങ്കെടുത്തത്.
ഇപ്പോള്‍ ഫോമിലല്ലെന്ന് വിമര്‍ശനം നേരിടുന്ന ധോണി 2019 ലോകകപ്പ് വരെകളിക്കുമെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ ടെസ്റ്റില്‍ നിന്ന് ധോണി വിരമിച്ചിരുന്നു.
ഇന്ത്യക്കായി ടി-20 ലോകകപ്പും ഏകദിന ലോകകപ്പും ചാമ്പ്യന്‍സ് ട്രോഫിയും നേടിക്കൊടുത്തിട്ടുള്ള ധോണി ടെസ്റ്റില്‍ ടീമിനെ ഒന്നാമതെത്തിക്കുകയും ചെയ്തിരുന്നു. നയകന് വിരാട് കൊഹ്ലിയ്ക്ക് ധോണി നല്കുന്ന പിന്തുണയും ചര്‍ച്ചയായിരുന്നു. ധോണി നയിക്കുന്ന ചെന്നൈ സൂപ്പര്‍ കിംഗ്സും ഏറ്റവും ആരാധകരുള്ള ഐപിഎല്‍ ടീമാണ്.
Discussion about this post