പ്രധാനമന്ത്രി നരേന്ദ്ര മോദി ദ്രാവിഡ മുന്നേട്ര കഴകം അധ്യക്ഷനും മുന്‍ തമിഴ്നാട് മുഖ്യമന്ത്രിയുമായ കരുണാനിധിയുടെ ആരോഗ്യനിലയെപ്പറ്റി അന്വേഷിച്ചു. ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. കരുണാനിധിയുടെ മകന് സ്റ്റാലിനോടും മകള്‍ കനിമൊഴിയോടും കരുണാനിധിയുടെ ആരോഗ്യനിലയെപ്പറ്റി മോദി അന്വേഷിച്ചു. അദ്ദേഹം എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നുവെന്ന് മോദി ട്വിറ്ററിലൂടെ അറിയിച്ചു.
Spoke to Thiru @mkstalin and Kanimozhi Ji. Enquired about the health of Kalaignar Karunanidhi Ji and offered any assistance required. I pray for his quick recovery and good health. @kalaignar89
— Narendra Modi (@narendramodi) July 27, 2018
മൂത്രാശയത്തിലെ അണുബാധയെത്തുടര്‍ന്നുണ്ടായ പനിയുടെ ചികിത്സയ്ക്ക് വേണ്ടിയാണ് കരുണാനിധിയെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് അദ്ദേഹത്തെ വീട്ടിലേക്ക് മാറ്റുകയായിരുന്നു. ഡോക്ടര്‍മാരുടെ ഒരു വിദഗ്ദ്ധ സംഘം അദ്ദേഹത്തെ വീട്ടില്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. എം.ഡി.എം.കെ ജനറല്‍ സെക്രട്ടറി വൈക്കോയും ഡി.എം.കെ നേതാവ് ദയാനിധി മാരനും കരുണാനിധിയെ സന്ദര്‍ശിച്ചിരുന്നു.
Discussion about this post