മോദിയുടെ വിദേശ യാത്ര ചിലവിനെ വിമര്‍ശിക്കുന്ന പ്രതിപക്ഷത്തിന് തിരിച്ചടിയായി പ്രധാനമന്ത്രിയുടെ നാല് വര്‍ഷത്തിനുള്ളിലെ യാത്ര ചിലവ് സംബന്ധിച്ച കണക്കുകള്‍. രണ്ടാം യുപിഎ ഭരണകാലത്ത് നാല് വര്‍ഷത്തിനുള്ളില്‍ മന്‍മോഹന്‍സിംഗ് 31 വിദേശയാത്ര നടത്തിയപ്പോള്‍ ഭരണത്തില്‍ നാല് വര്‍ഷത്തിനുള്ളില്‍ നരേന്ദ്രമോദി നടത്തിയത് 36 വിദേശ യാത്രകള്‍. മോദി 155 ദിവസങ്ങള്‍ വിദേശത്ത് ചിലവഴിച്ചപ്പോള്‍ രണ്ടാം യുപിഎ ഭരണകാലത്ത് മന്മോഹന് സിംഗ് വിദേശത്ത് 161 ദിവസങ്ങള്‍ ചിലവഴിച്ചു.
കൂടുതല്‍ വിദേശയാത്ര നടത്തിയിട്ടും രണ്ട് പ്രധാനമന്ത്രിമാരും എയര്‍ ഇന്ത്യ വിമാനത്തില്‍ പറക്കാന്‍ ചിലവഴിച്ച തുക ഏതാണ്ട് തുല്യമാണ്. മന്മോഹന് സിംഗ് 386.35 കോടി രൂപ പറക്കല്‍ ചിലവായി വിനിയോഗിച്ചപ്പോള്‍ നാല് വിദേശയാത്ര കൂടുതലായി നടത്തിയ മോദി ചിലവഴിച്ചത് 387. 24 കോടി രൂപയാണ്.
എയര്‍ ഇന്ത്യയുടെ സ്പെഷല്‍ ചാര്ട്ടേര്ട്ട് വിമാനത്തിലാണ് പ്രധാനമന്ത്രിമാര്‍ വിദേശയാത്ര ചെയ്യാറ്.
https://braveindianews.com/30/06/168100.php
നരേന്ദ്ര മോദി പ്രധാനമന്ത്രിയായതിനു ശേഷം നടത്തിയ വിദേശ യാത്രകള്‍ക്ക് ചെലവായത് 355 കോടി രൂപയാണെന്ന് കാണിക്കുന്ന വിവരാവകാശ രേഖ പുറത്തു വന്നിരുന്നു. വലിയ ചിലവാണ് വിദേശയാത്രകള്‍ വഴി മോദി ഖജനാവിന് വരുത്തിയത് എന്ന മട്ടില്‍ കോണ്‍ഗ്രസും പ്രതിപക്ഷ കക്ഷികളും മാധ്യമങ്ങളും സംഭവം വലിയ വാര്‍ത്തയാക്കി. എന്നാല്‍ മന്മോഹന് സിംഗ് നടത്തിയ വിദേശയാത്ര ലോകമറിഞ്ഞില്ലെന്ന് മാത്രമാണ് വ്യത്യാസമമെന്നാണ് ബിജെപി പറയുന്നത്. ഇന്ത്യയുടെ യശസ് ലോകരാജ്യങ്ങള്‍ക്ക് മുന്നില്‍ ഉയര്‍ത്താനും, ഇന്ത്യ ലോക ശക്തി എന്ന നിലയിലേക്ക് വളരാനും മോദിയുടെ യാത്ര കൊണ്ട് സാധിച്ചു. മെയ്ക് ഇന്‍ ഇന്ത്യയിലേക്കും മറ്റുമായി കോടികളുടെ നിക്ഷേപം കൊണ്ടുവരാനും മോദിയ്ക്ക് കഴിഞ്ഞു.
Discussion about this post