പൂണെയിലെ ജാമിയത്തുല്‍ ഖൈരിയാ-അല്‍-ഇസ്ലാമിയ മദ്രസയില്‍ വെച്ച് ലൈംഗീകമായി പീഢിപ്പിക്കപ്പെട്ട 36 പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ രക്ഷപ്പെടുത്തി. മൗലവിയായ റഹീം ഷെയ്ക്കിനെതിരെ പരാതി നിലനില്‍ക്കുന്നുണ്ട്. മൗലവിയെ പോലീസ് കസ്റ്റഡിയിലെടുത്ത് പോക്സോ വകുപ്പ് പ്രകാരം കുറ്റം ചാര്‍ത്തി.
ജൂലായ് 27, വെള്ളിയാഴ്ചയായിരുന്നു കുട്ടികളെ രക്ഷപ്പെടുത്തിയത്. രാത്രികാലങ്ങളില്‍ മൗലവി കുട്ടികളെ പീഢിപ്പിക്കാറുണ്ടെന്നാണ് പരാതിയില്‍ പറയുന്നത്. കുട്ടികള്‍ ഒച്ച വെച്ചാല്‍ മൗലവി അവരെ തല്ലാറുണ്ടെന്നും പരാതിയില്‍ പറയുന്നു. മദ്രസയില്‍ നിന്നും ഓടിപ്പോയ രണ്ട് കുട്ടികളില്‍ നിന്നുമായിരുന്നു പോലീസിന് സംഭവത്തെപ്പറ്റി അറിയാന്‍ സാധിച്ചത്. ഇവര്‍ അടുത്തുള്ള റെയില്‍വെ സ്റ്റേഷനില്‍ എത്തിയിരുന്നു. അവിടെ വെച്ച് ആര്.പി.എഫും ഒരു എന്‍.ജി.യോയുടെ പ്രവര്‍ത്തകരുമായിരുന്നു ഇവരെ ചോദ്യം ചെയ്തത്. തുടര്‍ന്നായിരുന്നു സംഭവത്തെപ്പറ്റി പോലീസിന് അറിയാന്‍ കഴിഞ്ഞത്.
മൗലവി റഹീം ഒരാഴ്ച മുമ്പായിരുന്നു മദ്രസയില്‍ ജോലിക്ക് പ്രവേശിച്ചത്. മദ്രസയില്‍ ജാര്‍ഖണ്ഡ്, ഉത്തര്‍ പ്രദേശ്, ബീഹാര്‍, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലെ കുട്ടികള്‍ പഠിക്കുന്നുണ്ട്.
Discussion about this post