പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാ മാസവും നടത്തുന്ന റേഡിയോ പരിപാടിയായ മന് കീ ബാത്തില്‍ സ്വാതന്ത്ര്യ സമര സേനാനികളായായിരുന്ന ചന്ദ്രശേഖര്‍ ആസാദിനെയും ലോകമാന്യ തിലകിനെയും അനുസ്മരിച്ചു. ഇവരുടെ ധീരത രാജ്യത്തിന് പ്രചോദനമാണെന്ന് അദ്ദേഹം പറഞ്ഞു.
ഇത് കൂടാതെ തായ്ലന്ഡിലെ ഗുഹയില്‍ നിന്നും 12 കുട്ടികളെയും അവരുടെ ഫുട്ബോള്‍ കോച്ചിനെയും രക്ഷിച്ച കാര്യത്തെപ്പറ്റിയും സംസാരിച്ചു. തായ്ലന്ഡ് നടത്തിയ രക്ഷാപ്രവര്‍ത്തനം തികച്ചും പ്രശംസനീയമാണെന്നും അതില്‍ നിന്നും നമുക്ക് പലതും പഠിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഉത്തര്‍ പ്രദേശില്‍ നിന്നും യു.എസില്‍ എത്തിയ രണ്ട ചെറുപ്പക്കാര്‍ വികസന പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ വേണ്ടി വികസിപ്പിച്ചെടുത്ത ഒരു ആപ്പിനെപ്പറ്റിയും മോദി പറഞ്ഞു. അവരുടെ ആപ്പ് ഗ്രാമങ്ങളില്‍ ഒരു ഡിജിറ്റല്‍ വിപ്ലവം സൃഷ്ടിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ ജൂലായ് മാസം വിദ്യാര്‍ത്ഥികള്‍ക്കും കര്‍ഷകര്‍ക്കും വളരെ പ്രാധാന്യമേറിയ മാസമാണെന്നും മോദി പറഞ്ഞു. മോദി വിദ്യാര്‍ത്ഥികളോട് സമാധാനത്തോടെയിരുന്ന് ജീവിതം ആസ്വദിക്കാനും ഉപദേശം നല്കി.
Chandrashekhar Azad's passion for the country and his bravery inspire us.#MannKiBaat pic.twitter.com/DTqDa1Sumy
— PMO India (@PMOIndia) July 29, 2018
Paying tributes to a brave son of India, Lokmanya Tilak.#MannKiBaat pic.twitter.com/vMpuPdagNc
— PMO India (@PMOIndia) July 29, 2018
The stories of human resilience from Thailand.#MannKiBaat pic.twitter.com/JbrN6X8dw7
— PMO India (@PMOIndia) July 29, 2018
Discussion about this post