അഭിമന്യു വധത്തിലെ മുഖ്യ ആസൂത്രകനെന്ന് പോലിസ് പറയുന്ന പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി മുഹമ്മദ് റിഫ കേസിലെ 26-ാം പ്രതി.
മഹാരാജാസ് കോളജ് വിദ്യാര്‍ത്ഥിയും എസ്എഫ്ഐ നേതാവിനെ കൊലപ്പെടുത്തിയ സംഭവത്തിന്റെ മുഖ്യ ആസൂത്രികന്‍ മുഹമ്മദ് റിഫയെന്നാണ് പൊലീസ് പറയുന്നത്.
റിഫയെ അവസാന പ്രതിയാക്കിയ പൊലീസിന്റെ ഈ നടപടി കേസിനെ ദുര്‍ബലപ്പെടുത്തുമെന്നാണ് വിലയിരുത്തല്‍.
ക്യത്യം നിര്‍വ്വഹിച്ച പ്രതികളെ രക്ഷപ്പെടാനുള്ള എല്ലാ സൗകര്യങ്ങളും നല്‍കിയത് മുഹമ്മദ് റിഫയാണെന്നും പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.കണ്ണൂര്‍ ശിവപുരം സ്വദേശിയായ ഇയാളെ ബാംഗ്ലൂരില്‍ നിന്നുമാണ് പിടികൂടിയിരിക്കുന്നത്. പൂത്തോട്ട ലോ കോളജ് വിദ്യാര്‍ത്ഥിയായ റിഫ കൊലപാതകത്തിനു ശേഷം ഒളിവില്‍ കഴിയുകയായിരുന്നു.
കേസില്‍ ഇതുവരെ 17 പേരെ പിടികൂടിയിട്ടുണ്ട്. 6 പേര് സംഭവത്തില്‍ നേരിട്ട് പങ്കെടുത്തവരാണ്. കൊലപാതകത്തില്‍ പങ്കെടുത്ത 9 പ്രതികളെയാണ് ഇനി പിടികൂടാനുള്ളത്. ബാക്കിയുള്ളവര്‍ തെളിവ് നശിപ്പിച്ചവരും പ്രതികളെ രക്ഷപെടാന്‍ സഹായിച്ചവരുമാണ്. കൊലപാതകത്തില്‍ നേരിട്ട് പങ്കുണ്ടെന്ന് സംശയിക്കുന്ന പള്ളുരുത്തി സ്വദേശി സനീഷിനെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
കേസിലെ ഒന്നാം പ്രതി മുഹമ്മദിനെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ പിടിയിലുള്ള ആരുമല്ല അഭിമന്യുവിനെ കുത്തിയത് എന്നാണ് പോലിസ് പറയുന്നത്. കൊല നടത്തിയ ആളെ ഉടന്‍ പിടികൂടുമെന്നാണ് പോലിസ് പറയുന്നത്. പിടിയിലായ എല്ലാവരും എസ്ഡിപിഐ പ്രവര്‍ത്തകരാണ്.
Discussion about this post