വാഷിങ്ടണ്‍ ആര്‍ച്ച്ബിഷപ്പ് കര്‍ദിനാള്‍ തിയോഡര്‍ മക്കാരിക് രാജിവെച്ചു. മക്കാരിക്കിനെതിരെ ലൈംഗികാരോപണം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് രാജി. പ്രായപൂര്ത്തിയകാത്തവരെയും പ്രായപൂര്‍ത്തിയായവരെയും ലൈംഗികമായി പീഢിപ്പിച്ചുവെന്നാണ് മക്കാരിക്കിനെതിരെയുള്ള ആരോപണം.
മക്കാരിക്കിന്റെ രാജിക്കത്ത് ഫ്രാന്‍സിസ് മാര്‍പാപ്പ സ്വീകരിച്ചു. മക്കാരിക്കിനെ പൊതുശുശ്രൂഷ ചെയ്യുന്നതില്‍ നിന്നും ഫ്രാന്‍സിസ് മാര്‍പാപ്പ വിലക്കിയിട്ടുണ്ട്.
47 കൊല്ലം മുമ്പ് പ്രായപൂര്‍ത്തിയാകാത്ത ഒരു ആണ്‍കുട്ടിയെ അദ്ദേഹം പീഢിപ്പിച്ചുവെന്ന് ആരോപണമുണ്ട്. കൂടാതെ മക്കാരിക്കിന്റെ തന്നെ കുടുംബ സുഹൃത്തായ 11 വയസ്സുള്ള ഒരു ബാലനെയും മക്കാരിക്ക് 1969ല്‍ പീഢിപ്പിച്ചുവെന്നും ആരോപണമുണ്ട്.
Discussion about this post