ജലന്ധര്‍ ബിഷപ്പിന് വേണ്ടി വൈദികന് തന്നെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണമുന്നയിച്ച കന്യാസ്ത്രീയുടെ മൊഴി പോലീസ് രേഖപ്പെടുത്തി. കന്യാസ്ത്രീയുടെ പരാതി നാളെ കോടതിയില്‍ സമര്‍പ്പിക്കും. കോടതിയുടെ അനുമതി കിട്ടിയാല്‍ സ്വാധീനിക്കാന്‍ ശ്രമിച്ച വൈദികന് ജയിംസ് എര്‍ത്തയിലിനെതിരെ കേസെടുക്കും.
ജലന്ധര്‍ ബിഷപ്പിനെതിരെയുള്ള ബലാത്സംഗ പരാതിയില്‍ നിന്നും കന്യാസ്ത്രീ പിന്മാറാന് തയ്യാറായാല്‍ റാന്നിയിലോ കാഞ്ഞിരപ്പള്ളിയിലോ മഠം സ്ഥാപിച്ച് നല്‍കാമെന്ന് പറഞ്ഞാണ് വൈദികന് സ്വാധീനിക്കാന്‍ ശ്രമിച്ചതെന്ന് കന്യാസ്ത്രീ പറയുന്നു. ബിഷപ്പിനെതിരെ നീങ്ങുന്നത് തിരിച്ചടിയാകുമെന്നും വൈദികന് പറഞ്ഞുവെന്ന് ആരോപണമുണ്ട്.
Discussion about this post