തളിപ്പറമ്പ് അരിയില്‍ ഷുക്കൂര്‍ വധക്കേസിലെ ക്രിമിനല്‍ ഗൂഢാലോചനയും കേരള സംസ്ഥാന പോലീസിന്റെ വീഴ്ചയും അന്വേഷിക്കുന്നുണ്ടെന്ന് സി.ബി.ഐ കോടതിക്ക് മുമ്പാകെ സമര്‍പ്പിച്ച തല്‍സ്ഥിതി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഷുക്കൂര്‍ വധക്കേസിലെ തുടര്‍ അന്വേഷണ ഉത്തരവിനെതിരെ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനും കെ.പ്രകാശനും ഹര്‍ജി നല്‍കിയിരുന്നു. ഇതിന് മറുപടിയായാണ് സി.ബി.ഐ അന്വേഷണ തല്സഥിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കേസിലെ ക്രിമിനല്‍ ഗൂഢോലോചനയെപ്പറ്റി പോലീസ് അന്വേഷിച്ചിരുന്നില്ല എന്ന് ഷുക്കൂറിന്റെ അമ്മ ആത്തിക്ക് ആരോപിച്ചിരുന്നു.
കേസിലെ എല്ലാ പ്രതികളും പി.ജയരാജന്റെയും ടി.വി.രാജേഷ് എം.എല്‍.എയുടെയും പാര്‍ട്ടിയിലെ അംഗങ്ങളാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞതായി സി.ബി.ഐ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ജയരാജനും രാജേഷിനുമെതിരെ ശക്തമായ അന്വേഷണം പോലീസ നടത്തിയില്ലായെന്നും ആത്തിക്ക ആരോപിച്ചിരുന്നു. ജസ്റ്റിസുമാരായ കുര്യന് ജോസഫ്, സഞ്ജയ് കിഷന് കൗള്‍ എന്നിവരാണ് സി.ബി.ഐയുടെ റിപ്പോര്‍ട്ട് പരിഗണിച്ചത്. ഒരു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
Discussion about this post